2020 ല്‍ വന്‍ നേട്ടം കൊയ്യാം ഈ അഞ്ച് നിക്ഷേപ രീതികളിലൂടെ; ഇനിയുളള കാലം നിങ്ങളുടേതാണ് !

നിക്ഷേപങ്ങളിൽ കൂടുതൽ നേട്ടം കൊയ്യാൻ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ സമ്പാദ്യം ഒരു സ്ഥലത്ത് മാത്രമായി കേന്ദ്രീകരിക്കാൻ പാടില്ല എന്ന കാര്യമാണ്. ഉദാഹരണത്തിന് മത്തായിച്ചൻ 25 വർഷം ഗൾഫിൽ ജോലി ചെയ്ത് ഏതാണ്ട് അഞ്ച് കോടിയുടെ സമ്പാദ്യമായി നാട്ടിൽ വന്നു. 

five effective investment methods in 2020, varavum chelavum personal finance column by akhil ratheesh

five effective investment methods in 2020, varavum chelavum personal finance column by akhil ratheesh

 

2019 ന് തിരശ്ശീല വീഴാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. 2020 ഒരു സുപ്രധാന വർഷമായിരിക്കും. ഇക്കൊല്ലം കൈവരിക്കാൻ കഴിയാത്ത നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ ഒരു വഴികാട്ടി. ഇതിനോടകം നിങ്ങൾ വിവിധ തരത്തിലുള്ള നിക്ഷേപങ്ങളെക്കുറിച്ച് വായിച്ച് കാണും.

ഇതിൽ മിക്കതും നിങ്ങൾക്ക് ആകർഷണീയമായി തോന്നിക്കാണും എന്നാൽ, ഒരേ സമയത്ത് എല്ലാത്തിലും എങ്ങനെ നിക്ഷേപിക്കുമെന്ന ഒരു ആശയ കുഴപ്പത്തിലായിരിക്കാം നിങ്ങൾ.

നിക്ഷേപങ്ങളിൽ കൂടുതൽ നേട്ടം കൊയ്യാൻ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ സമ്പാദ്യം ഒരു സ്ഥലത്ത് മാത്രമായി കേന്ദ്രീകരിക്കാൻ പാടില്ല എന്ന കാര്യമാണ്. ഉദാഹരണത്തിന് മത്തായിച്ചൻ 25 വർഷം ഗൾഫിൽ ജോലി ചെയ്ത് ഏതാണ്ട് അഞ്ച് കോടിയുടെ സമ്പാദ്യമായി നാട്ടിൽ വന്നു. വസ്തുവിന്റെ വില കണ്ട് തന്നെ സമ്പാദ്യം മുഴുവനും വസ്തു വാങ്ങാനായി ചെലവഴിച്ചു. എന്നാൽ, കുടുംബത്തിൽ പെട്ടെന്ന് വന്ന ഒരു സാമ്പത്തിക പ്രതിസന്ധി അദ്ദേഹത്തിന് അതിജീവിക്കാൻ സാധിച്ചില്ല കാരണം കൈയിൽ പൈസ വേണമെങ്കിലും വസ്തു കച്ചവടം നടത്തണം സമയത്തിന് അത് നടന്നതുമില്ല. മത്തിയിച്ചന്റെ അവസ്ഥ വരാതിരിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാം?
 
2020 ജനുവരി ഒന്നു മുതൽ നിങ്ങൾ 5000 രൂപ മിച്ചം പിടിച്ച് സമ്പാദിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഈ രീതിയിൽ നിക്ഷേപിക്കുക.

1. റിക്കറ്റിംഗ് ഡിപോസിറ്റ്

മാസം ആയിരം രൂപ വെച്ച് നിശ്ചിത കാലയളിവിലേക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തനിയെ നിക്ഷേപിക്കപ്പെടും. ആവശ്യമുള്ളപ്പോൾ പിൻവലിക്കാം ശരാശരി ഏഴ് ശതമാനമടുപ്പിച്ച് പലിശയും ലഭിക്കും.

2. പബ്ലിക്ക് പ്രൊവിഡിന്റെ ഫണ്ട് അഥവാ പിപിഎഫ്

ആയിരം രൂപ വെച്ച് നിങ്ങൾ നിങ്ങളുടെ ഭാവി ഭദ്രമാക്കുകയാണ്. റിക്കറിംഗ് ഡിപ്പോസിറ്റ് നിങ്ങളുടെ ഹ്രസ്വകാല ലക്ഷ്യങ്ങൾ നിറവേറ്റുമെങ്കിൽ പിപിഎഫ് നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾ നിറവേറ്റും

3. മ്യൂചൽ ഫണ്ടുകൾ

വിവിധ തരത്തിലുള്ള മ്യൂച്ചൽ ഫണ്ടുകൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. മാസം ഒരു ആയിരം രൂപ മൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. വിപണിയോടൊപ്പം നേട്ടം കൊയ്യാം.

4. മെഡിക്കൽ ഇൻഷുറൻസുകൾ

ഹോസ്പിറ്റലിൽ ഒരു ദിവസം കിടന്നാൽ തന്നെ നിങ്ങളുടെ കീശ കാലിയാകും എന്നാൽ, മെഡിക്കൽ ഇൻഷുറൻസുണ്ടെങ്കിൽ ഏറെക്കുറെ കൈയിൽ നിന്ന് കാശ് ചെലവാകുന്നതിൽ നിന്ന് മുക്തി നേടാം.
 
5. ലൈഫ് ഇൻഷുറൻസ്

ഇൻഷുറൻസിനെ സാമ്പത്തിക ലാഭത്തിനായി ഒരിക്കലും വിനിയോഗിക്കരുത് മറിച്ച് നിങ്ങളെ ചുറ്റി ജീവിക്കുന്നവരുടെ ഒരു കരുതലിന് വേണ്ടിയാവണം ഇൻഷുറൻസ്. അതു കൊണ്ട് നിങ്ങളുടെ ശമ്പളത്തിൽ നിന്ന് തുച്ഛമായ ഒരു തുക ഭാവിക്കായി മാറ്റി വയ്ക്കുക.

2020 എല്ലാവർക്കും ഒരു ഐശ്വര്യ പൂർണ്ണമായ വർഷമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

മുന്‍ ലക്കങ്ങള്‍:

#1 നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ !, ഇഎംഐയ്ക്ക് നേര്‍വിപരീതമായി പ്രവര്‍ത്തിച്ചാല്‍ മാത്രം മതി

#2 500 രൂപയില്‍ തുടങ്ങാം, 43 ലക്ഷം വരെ നേടാം: പിപിഎഫ് എന്ന സുഹൃത്തിനെ പരിചയപ്പെടാം

#3 വെറും 100 രൂപ നിക്ഷേപിച്ച് തുടങ്ങാം: മകള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ സമ്മാനം

#4 1000 രൂപയില്‍ എല്ലാം സുരക്ഷിതം; റിട്ടയര്‍മെന്‍റിനോട് ഭയം വേണ്ട, നിങ്ങളെ തേടി നേട്ടം വരും

#5 ഇനി ധൈര്യമായി ക്രെഡിറ്റ് കാര്‍ഡ് എടുക്കാം; വില്ലനല്ല, അടിയന്തര ഘട്ടങ്ങളിലെ ഉറ്റസുഹൃത്ത് !

#6 ക്യാന്‍സര്‍ ചികിത്സാ ചെലവുകളെ ഇനി ഭയക്കേണ്ട: ദിവസവും ഏഴ് രൂപ മാത്രം മാറ്റിവച്ചാല്‍ മതി !

#7 തന്ത്രം പിടികിട്ടിയവന് നേട്ടങ്ങൾ മാത്രം നൽകും നിക്ഷേപം; മ്യൂചൽ ഫണ്ടിൽ എങ്ങനെ തുടങ്ങാം
 

Latest Videos
Follow Us:
Download App:
  • android
  • ios