ഇപിഎഫ്ഒ പുതിയ എൻറോൾമെന്റുകളിൽ വർധന: ​ഗുണപരമായ പ്രവണതയെന്ന് തൊഴിൽ മന്ത്രാലയം

ഇത് ഗുണപരമായ പ്രവണതയാണെന്നും തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

EPFO new enrolments grow

ദില്ലി: 2020 ഡിസംബറിൽ ഇപിഎഫ്ഒയിലേക്കുളള പുതിയ എൻറോൾമെന്റുകളിൽ വർധന. 2019 ലെ ഇതേ മാസത്തെ അപേക്ഷിച്ച് പുതിയ എൻറോൾമെന്റുകൾ ഡിസംബറിൽ 24 ശതമാനം ഉയർന്ന് 1.25 ദശലക്ഷമായി. കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് പ്രതിസന്ധിയിലായ ഔപചാരിക തൊഴിൽ മേഖലയുടെ തിരിച്ചുവരവായാണിതിനെ കണക്കാക്കുന്നത്.  

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) പ്രൊവിഷണൽ ശമ്പള ഡാറ്റ പ്രകാരം 2020 ഡിസംബറിൽ 1.25 ദശലക്ഷം പുതിയ ഉപഭോക്താക്കൾ കൂടി ഇപിഎഫ്ഒയുടെ ഭാ​ഗമായി. ഇത് ഗുണപരമായ പ്രവണതയാണെന്നും തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

2020 നവംബർ മാസത്തെ അപേക്ഷിച്ചുളള വർധന 44 ശതമാനമാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) രണ്ടാം പാദത്തിനെ അപേക്ഷിച്ച് (ജൂലൈ-സെപ്റ്റംബർ) 22 ശതമാനം വളർച്ച രേഖപ്പെടുത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios