ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് വീട്ടിലെത്തിക്കും, പദ്ധതിയുമായി തപാൽ വകുപ്പ് രം​ഗത്ത്

70 രൂപയാണ് ഇതിനായി തപാൽ വകുപ്പ് ചാർജ് ഇടാക്കുന്നത്. 

digital life certificate through postal department

കൊട്ടാരക്കര: പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് പോസ്റ്റ് ഓഫീസുകളിൽ നിന്നോ പോസ്റ്റ്മാൻ വീട്ടിൽ എത്തിയോ നൽകുന്ന പദ്ധതി തപാൽ വകുപ്പ് ആരംഭിച്ചു. കേന്ദ്ര -സംസ്ഥാന പെൻഷൻകാർ, വിമുക്തഭടന്മാർ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർക്ക് ഈ രീതിയിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. 

ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ചുമതലയിലാണ് പദ്ധതി ആരംഭിച്ചത്. മുൻകൂട്ടി തപാൽ വകുപ്പിനെ അറിയിച്ചാൽ പോസ്റ്റ്മാൻ വീട്ടിലെത്തി മൈക്രോ എടിഎം ഉപയോ​ഗിച്ച് ലൈഫ് സർട്ടിഫിക്കറ്റ് നൽകും. രാജ്യത്ത് കൊവിഡ്-19 പകർച്ചവ്യാധിയെ സംബന്ധിച്ച ആശങ്കയും ഉയരുന്ന പശ്ചാത്തലത്തിൽ മുതിർന്ന പൗരന്മാർ വീടിന് പുറത്തുപോകുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ തപാൽ വകുപ്പിന്റെ പദ്ധതിയിലൂടെ സാധിക്കും. 

പെൻഷൻ വിവരങ്ങൾക്കൊപ്പം ആധാർ നമ്പറും വിരലടയാളം എന്നിവ ചേർത്താണ് ജീവൻ പ്രമാൺ എന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യുന്നത്. 70 രൂപയാണ് ഇതിനായി തപാൽ വകുപ്പ് ചാർജ് ഇടാക്കുന്നത്. മുൻപ് കേന്ദ്ര - സംസ്ഥാന പെൻഷൻകാർ നവംബറിലായിരുന്നു ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടയിരുന്നത്. 

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത് കേന്ദ്ര സർക്കാർ പെൻഷൻകാരെ സംബന്ധിച്ച് ഡിസംബർ 31 വരെയും സംസ്ഥാന സർക്കാർ പെൻഷൻകാർക്ക് മാർച്ച് വരെയും തീയതി നീട്ടിയിട്ടുണ്ട്.  

Latest Videos
Follow Us:
Download App:
  • android
  • ios