ആര് ചോദിച്ചാലും ഈ വിവരങ്ങള്‍ നല്‍കരുത് !; ഡിജിറ്റല്‍ ബാങ്കിങില്‍ നിങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങള്‍
ഒരു ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ ക്യാഷായി പിൻവലിക്കാൻ പോയതാണ് ഷമ്മി. ഷമ്മി ഹീറോയാണെന്ന് കാണിക്കാൻ നാട്ടുകരോട് മൊത്തം പണം പിൻവലിക്കുന്ന വിവരം വിളിച്ച് പറഞ്ഞു.
ആശയവിനിമയം നടത്താൻ ഇന്ന് വാട്ട്സാപ്പും, മെസഞ്ചറും ടെലിഗ്രാമും ഉണ്ട്. സ്കൂൾ കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെ ഇന്ന് ഈ ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ, സങ്കേതിക വിദ്യകൊണ്ട് ഒരു ബാങ്കിൽ പോകാതെ തന്നെ എല്ലാ ബാങ്ക് ഇടപാടുകളും നടത്താവുന്ന കാലഘട്ടത്തിൽ ഇന്നും ചിലർ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കാൻ മടിക്കുന്നു. ഇതിലധികവും മുതിർന്ന പൗരന്മാരാണ് എന്നതാണ് വാസ്തവം. എന്നാൽ, ഉപയോഗിച്ച് തുടങ്ങിയാൽ വളരെ സൗകര്യപ്രദമാണ് മിക്ക ധനകാര്യ സ്ഥാപനങ്ങളുടെയും സാങ്കേതിക വിദ്യകൾ.
മിക്ക ബാങ്കുകളിലും പാസ്സ് ബുക്ക് പതിപ്പിക്കാനുള്ള നീണ്ട നിരകൾ കാണാറുണ്ട്. ക്യു നിൽക്കുന്നത് ഒഴിവാക്കാൻ അതാത് ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ മതി. വീട്ടിലിരുന്നും ഏത് പാതിരാത്രിയും ഇത് ഉപയോഗപ്പെടുത്താം.
ഇന്ന് മിക്ക ബാങ്കുകളുടെയും സ്ഥിര നിക്ഷേപത്തിന്റെ പലിശയുടെ പട്ടിക അവരുടെ വെബ്സൈറ്റിൽ തന്നെ ലഭ്യമാണ്. ഇതേ നിക്ഷേപം അവരുടെ ബാങ്ക് വെബ്സൈറ്റ് വഴിയും നിങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയും.
ഇനി സുപ്രധാനമായ പണമിടപാടുകളിലേക്ക് വരട്ടെ. പണം പിൻവലിക്കാൻ ബാങ്കിൽ പോയി ക്യു നിൽക്കേണ്ടുന്ന യാതൊരാവശ്യവുമില്ല. ഇന്നത്തെ കാലത്ത് എടിഎം വഴി പണം പിൻവലിക്കാം. പിന്നെ കാശ് കൈയിൽ കൊണ്ട് നടക്കുന്നത് ഒരു കാലത്തും സുരക്ഷിതമല്ല, അത് കൊണ്ട് തന്നെ നിങ്ങൾ കാശ് പിൻവലിക്കാൻ ഉപയോഗിക്കുന്ന എടിഎം കാർഡുപയോഗിച്ച് കടകളിൽ കണ്ട് വരുന്ന സ്വയ്പ്പിംഗ് മെഷീനിൽ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങം.
ഇനി ഇത്തരത്തിലുള്ള ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷിതത്തെപ്പറ്റിയുള്ള ഒരു കഥ
ഒരു ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ ക്യാഷായി പിൻവലിക്കാൻ പോയതാണ് ഷമ്മി. ഷമ്മി ഹീറോയാണെന്ന് കാണിക്കാൻ നാട്ടുകരോട് മൊത്തം പണം പിൻവലിക്കുന്ന വിവരം വിളിച്ച് പറഞ്ഞു. എന്നിട്ട് പണം കൊണ്ട് പോകാൻ ഒരു വില കുറഞ്ഞ ബാഗും കൊണ്ട് വന്നു. എന്നാൽ, അവിടെ ഗബ്ബർ സിംഗ് എന്ന് പേരുള്ള കള്ളൻ ഒളിച്ചിരിപ്പുണ്ടായിരിന്നു ഗബ്ബർ ഷമ്മിയുടെ ഹീറോയിസത്തെ അടിച്ചൊതുക്കി പണം അടിച്ചോണ്ട് പോയി.
ഇതു പോലെയാണ് ഡിജിറ്റൽ ഇടപാടുകളിലും, നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ കാർഡു നമ്പരോ, പിൻ, സിവിവി നമ്പർ എന്നിവ ഒരു പ്രലോഭനത്താലും പുറത്ത് പറയരുത്. ഈ മുൻകരുതൽ മാത്രമെടുത്താൽ മതി ഡിജിറ്റൽ ഇടപാടുകൾ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ.