കൊവിഡ് ഇൻഷുറൻസ്: കവച്, രക്ഷക് പോളിസികളുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി
തുടക്കത്തിൽ 2021 മാർച്ച് 31 വരെയായിരുന്നു കാലാവധി, പിന്നീട് ഈ ഇൻഷുറൻസ് പോളിസികളുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു.
മുംബൈ: കൊവിഡ് ചികിത്സാ സഹായ ഇൻഷുറൻസ് പദ്ധതികളായ കവച്, രക്ഷക് പോളിസികളുടെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടി. ഈ പദ്ധതികൾ പുതുക്കാനും വിൽക്കാനും ഇൻഷുറൻസ് കമ്പനികൾക്ക് ഐആർഡിഎ (ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) അനുമതി നൽകി.
തുടക്കത്തിൽ 2021 മാർച്ച് 31 വരെയായിരുന്നു കാലാവധി, പിന്നീട് ഈ ഇൻഷുറൻസ് പോളിസികളുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. രണ്ട് പദ്ധതികൾക്കും പ്രീമിയം ഒറ്റത്തവണയായാണ് അടയ്ക്കേണ്ടത്. 18-65 ആണ് പ്രായപരിധി. പണം അടച്ചുകഴിഞ്ഞാൽ പോളിസി പ്രാബല്യത്തിൽ വരാൻ 15 ദിവസമെടുക്കും. മൂന്നര മാസം, ആറര മാസം, ഒൻപതര മാസം എന്നിങ്ങനെയാണ് പോളിസി കാലാവധി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona