'സ്റ്റേ സെയ്ഫ് ബാങ്ക് സെയ്ഫ്' പദ്ധതിയുമായി ബാങ്ക് ഓഫ് ബറോഡ, ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ചാര്‍ജുകള്‍ ഒഴിവാക്കി
'സ്റ്റേ സെയ്ഫ് ബാങ്ക് സെയ്ഫ്' പദ്ധതി നടപ്പാക്കി ബാങ്ക് ഓഫ് ബറോഡ
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കള്‍ക്ക് മികച്ചതും തടസമില്ലാത്തതുമായ ബാങ്കിങ് അനുഭവങ്ങള്‍ ലഭ്യമാക്കാനായി മൂന്നു മാസത്തേക്കു ഡിജിറ്റല്‍ ബാങ്കിങ് ചാര്‍ജുകള്‍ ഒഴിവാക്കി. ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാതെ ഇടപാടുകള്‍ നടത്താന്‍ കൂടുതല്‍ ഉപഭോക്താക്കളെ പര്യാപ്തരാക്കുകയാണ് ''സ്റ്റേ സെയ്ഫ് ബാങ്ക് സെയ്ഫ്'' എന്ന പേരിലുള്ള ഈ നീക്കത്തിലൂടെ ബാങ്ക് ലഭ്യമിടുന്നത്.
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ വിദൂര മേഖലകളിലുള്ളവര്‍ അടക്കം എല്ലാ ഉപഭോക്താക്കള്‍ക്കും മികച്ച ബാങ്കിങ് അനുഭവങ്ങള്‍ നല്‍കുമെന്ന് ഉറപ്പു നല്‍കുന്നതായി ഇതേക്കുറിച്ചു പ്രതികരിക്കവെ ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിക്രമാദിത്യ സിങ് ഖിച്ചി ചൂണ്ടിക്കാട്ടി.