കുട്ടികള്‍ക്കായി 'കുട്ടി അക്കൗണ്ടുകള്‍' !, ചെക്കുബുക്ക് മുതല്‍ എടിഎം കാര്‍ഡ് വരെ എല്ലാം കൈയില്‍ കിട്ടും
നിയമപരമായി പ്രായപൂർത്തിയാകുമ്പോൾ കുട്ടികളുടെ അക്കൗണ്ട് യാതൊരുവിധ നിബന്ധനകളില്ലാതെ ഉപയോഗിക്കാനും കഴിയും.
ആദ്യത്തെ ശമ്പളം കിട്ടിയിട്ടല്ല, മറിച്ച് കുട്ടിക്കാലത്തെ തുടങ്ങേണ്ടുന്ന ഒരു കാര്യമാണ് സമ്പാദ്യ ശീലം. ഇന്നത്തെ കാലത്ത് തങ്ങളുടെ പിഞ്ചോമനകളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുമ്പോൾ അവർക്കായി സമ്പാദിക്കാൻ മറന്ന് പോകരുത്.
വിപണിയിൽ കുട്ടികൾക്കായിത്തന്നെ നിരവധി സമ്പാദ്യ പദ്ധതികൾ ലഭ്യമാണ്. നിങ്ങൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള പോലെത്തന്നെ കുട്ടികളുടെ പേരിൽ നിങ്ങൾക്ക് അക്കൗണ്ട് തുറക്കാം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളാണെങ്കിൽ രക്ഷകർത്താവും ഈ അക്കൗണ്ടിൽ ഒപ്പം ചേരണം. ഇനി പത്ത് വയസ്സ് മുതൽ പതിനെട്ട് വയസ്സാകുന്ന കുട്ടികൾക്ക് രക്ഷകർത്താവിന്റെ സമ്മതത്തോടെ സ്വന്തമായി അക്കൗണ്ട് തുറക്കാം. ഈ അക്കൗണ്ടിന് ചെക്കുബുക്കും എടിഎം കാർഡും ആവശ്യമുണ്ടെങ്കിൽ ലഭിക്കുകയും ചെയ്യും.
നിയമപരമായി പ്രായപൂർത്തിയാകുമ്പോൾ കുട്ടികളുടെ അക്കൗണ്ട് യാതൊരുവിധ നിബന്ധനകളില്ലാതെ ഉപയോഗിക്കാനും കഴിയും.
കുട്ടികളുടെ അക്കൗണ്ട് തുറക്കാൻ കുട്ടികളുടെ തന്നെ പേരിലുള്ള ജനന സർട്ടിഫിക്കറ്റോ ആധാർ കാർഡോ കൂടെ അചഛനമ്മമാരുടെ തിരിച്ചുറിയൽ രേഖയും ബാങ്കിൽ സമർപ്പിച്ചാൽ മതി.
റിക്കറിംഗ് ഡിപ്പോസിറ്റ്, ഫിക്സഡ് ഡിപ്പോസിറ്റ്, ഷെയർ ട്രേഡിംഗ് വരെ ഇന്ന് കുട്ടികളുടെ പേരിൽ നമുക്ക് തുടങ്ങാം. പെൺകുട്ടികളാണെങ്കിൽ സുകന്യ സമൃദ്ധി തുടങ്ങാൻ മറക്കേണ്ട.
എല്ലാ മാതാപിതാക്കളും കുട്ടികളുടെ നല്ല ഭാവിക്കായി സ്വപ്നം കാണുകയും അതിന് വേണ്ടി പ്രയ്തിനിക്കുന്നവരുമാണ്. കുട്ടികൾക്ക് അവരുടെ സ്വന്തം പേരിൽത്തന്നെ സമ്പാദ്യ ശീലം തുടങ്ങാൻ പ്രേരിപ്പിക്കുന്നത് ഭാവിയിൽ അവരെ സ്വയം പരിയാപതവരാക്കാൻ സഹായിക്കുകയും ചെയ്യും.