ഓഹരി വിപണി ഇടപാടിന് ആധാർ- പാൻ ബന്ധിപ്പിക്കൽ നിർബന്ധം
ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റിൽ ആധാർ നമ്പരും പാനും തമ്മിൽ ബന്ധിപ്പിക്കാനുളള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
മുംബൈ: ഓഹരി വിപണി ഇടപാടുകൾ നടത്താൻ ആധാറുമായി ലിങ്ക് ചെയ്ത പാൻ നമ്പർ മാത്രമേ അടുത്ത മാസം മുതൽ സ്വീകരിക്കുകയൊള്ളൂ. ഇതു സംബന്ധിച്ച് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിർദ്ദേശം പുറപ്പെടുവിച്ചു.
ഈ മാസം 30 ന് അകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അത്തരം വ്യക്തികളുടെ പാൻ നമ്പർ അസാധുവാകുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് മുൻപ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റിൽ ആധാർ നമ്പരും പാനും തമ്മിൽ ബന്ധിപ്പിക്കാനുളള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona