2020 ഏപ്രിൽ ഒന്ന് മുതൽ ആദായ നികുതിയിൽ വരാൻ പോകുന്ന സുപ്രധാനമായ അഞ്ച് മാറ്റങ്ങൾ

15 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30 ശതമാനമാണ് നികുതി. 
 

5 changes in IT effect from tomorrow

2019-20 സാമ്പത്തിക വർഷം പതിവുപോലെ മാർച്ച് 31 ന് സമാപിക്കും, 2020-21 പുതിയ സാമ്പത്തിക വർഷം ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയാനുളള ലോക്ക് ഡൗൺ കണക്കിലെടുത്ത്, ആധാറുമായി പാൻ ബന്ധിപ്പിക്കുന്നതിനുളള സമയപരിധിയും കേന്ദ്ര സർക്കാർ ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. 

ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന സുപ്രധാന മാറ്റങ്ങൾ

1. 2020 ലെ ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി സ്ലാബുകൾ പ്രാബല്യത്തിൽ വരും. എന്നിരുന്നാലും, പഴയ ടാക്സ് സ്ലാബുകളും പ്രാബല്യത്തിൽ തുടരും, രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കുന്നതിന് വ്യക്തിക്ക് നിയമം അവസരം നൽകുന്നുണ്ട്.

ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ആദായ നികുതി നിരക്കുകൾ, 2.5 ലക്ഷം രൂപ വരെയുളള വരുമാനത്തിന് നികുതിയില്ല. 2.5 ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം, അഞ്ച് ലക്ഷത്തിനും 7.5 ലക്ഷത്തിനും ഇടയിലുള്ള വരുമാനത്തിന് 10 ശതമാനം നികുതിയും നൽകണം. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനത്തിന് 15 ശതമാനവും 10 ലക്ഷം മുതൽ 12.5 ലക്ഷം വരെ വരുമാനത്തിന് 20 ശതമാനവും ആദായ നികുതി ഒടുക്കണം. 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ വരുമാനത്തിന് 25 ശതമാനം. 15 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30 ശതമാനമാണ് നികുതി. 

2. മ്യൂച്വൽ ഫണ്ടുകളിൽ നിന്നും ആഭ്യന്തര കമ്പനികളിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിന് സ്വീകർത്താക്കളുടെ കൈയിൽ നിന്ന് നികുതി ഈടാക്കും. ഉദാഹരണത്തിന്, സ്വീകർത്താക്കൾക്ക് അവരുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം അവരുടെ സ്ലാബ് നിരക്ക് അനുസരിച്ച് നികുതി ചുമത്തും. നേരത്തെ, ലാഭവിഹിതം സ്വീകർത്താക്കളുടെ കൈയിൽ നികുതിരഹിതമായിരുന്നുവെങ്കിലും മ്യൂച്വൽ ഫണ്ടുകൾ ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് (ഡിഡിടി) 11.2 ശതമാനം, ഇക്വിറ്റി ഓറിയന്റഡ് ഫണ്ടുകൾക്ക് ഇത് 29.12 ശതമാനം എന്ന നിരക്കിൽ നികുതി ഈടാക്കിയിരുന്നു.

3. എൻ‌പി‌എസ്, സൂപ്പർ‌ ആന്യൂവേഷൻ ഫണ്ട്, ഇ‌പി‌എഫ് എന്നിവയ്ക്കായി തൊഴിലുടമയുടെ സംഭാവന ഒരു വർഷത്തിൽ 7.5 ലക്ഷം കവിയുന്നുവെങ്കിൽ, അതിന് ജീവനക്കാരന്റെ കയ്യിൽ നിന്നും നികുതി ഈടാക്കും. ആദായനികുതി നിയമത്തിലെ ഈ മാറ്റം പഴയതും പുതിയതുമായ നികുതി വ്യവസ്ഥകളിൽ ബാധകമാകും.

4. ആദ്യമായി വീട് വാങ്ങുന്നവർക്ക് മൂല്യം 45 ലക്ഷം രൂപ വരെയാണെങ്കിൽ, അധിക നികുതി ആനുകൂല്യം ലഭിക്കുന്നതിനുള്ള തീയതി 2021 മാർച്ച് 31 വരെ ഒരു വർഷത്തേക്ക് സർക്കാർ നീട്ടി. 45 ലക്ഷം വരെ വീടുകൾ വാങ്ങാൻ വായ്പയെടുത്ത ഭവന ഉടമകൾക്ക് നിലവിലുള്ള രണ്ട് ലക്ഷം കിഴിവ് കൂടാതെ പലിശയ്ക്ക് 1.5 ലക്ഷം രൂപ അധിക നികുതിയിളവ് ലഭിക്കാൻ അർഹതയുണ്ട്.

5. സ്റ്റാർട്ടപ്പുകളിലെ ജീവനക്കാർക്ക് ഒരു ആശ്വാസമായി, ഏപ്രിൽ ഒന്ന് മുതൽ പുതിയ നികുതി വ്യവസ്ഥ പ്രകാരം സ്റ്റാർട്ടപ്പുകളിലെ ജീവനക്കാർക്ക് അല്ലെങ്കിൽ ജീവനക്കാരുടെ സ്റ്റോക്ക് ഉടമസ്ഥാവകാശ പദ്ധതി പ്രകാരം അനുവദിച്ച ഷെയറുകളിൽ നികുതി അടയ്ക്കുന്നത് നീട്ടിവയ്ക്കാൻ അനുവദിക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios