വീടിന് റൂഫിംഗ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കൂ...

റൂഫിംഗ് ഷീറ്റുകൾ വാങ്ങുമ്പോൾ ഗുണമേന്മയുള്ളത് തന്നെ തെരഞ്ഞെടുക്കണം. എങ്കിലേ ഇത് ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുകയും ഇത് വാങ്ങിക്കുന്നതില്‍ സാമ്പത്തികലാഭം ഉണ്ടാവുകയും ചെയ്യൂ.

things to care while roofing home

വീടുകളുടെ കാര്യമെടുത്താല്‍ ഏത് നിർമ്മാണരീതിയാണെങ്കിലും വര്‍ഷങ്ങളോളം കേടുപാടുകള്‍ പറ്റാതെ നിലനിൽക്കുക എന്നതാണ് പ്രധാനം. വീടിന്‍റെ റൂഫിംഗ് കാര്യത്തിലും ഇത്തരത്തിൽ ക്യത്യമായ പ്ലാനുണ്ടാവണം. റൂഫിംഗിനായി കേരളത്തില്‍ അധികവും ഉപയോഗിക്കുന്നത് ഷീറ്റുകളും ഓടുകളുമാണ്. റൂഫിംഗ് ഷീറ്റുകൾ വാങ്ങുമ്പോൾ ഗുണമേന്മയുള്ളത് തന്നെ തെരഞ്ഞെടുക്കണം. എങ്കിലേ ഇത് ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുകയും ഇത് വാങ്ങിക്കുന്നതില്‍ സാമ്പത്തികലാഭം ഉണ്ടാവുകയും ചെയ്യൂ.

അതുപോലെ തന്നെ മാറിവരുന്ന കാലാവസ്ഥകളെയും റൂഫുകള്‍ക്ക് അതിജീവിക്കാൻ സാധിക്കണം.  ഇത് വീട്ടിനകത്ത് താമസിക്കുന്നവര്‍ക്കും അനുകൂലമായ അന്തരീക്ഷമൊരുക്കുന്നത് ആയിരിക്കണം.

പ്ലെയിൻ ഷീറ്റുകൾ, കോറുഗേറ്റഡ് ഷീറ്റുകൾ, ഓട് പോലെ തോന്നിക്കുന്ന ടൈൽ പ്രൊഫൈൽ ഷീറ്റുകൾ, പ്രീ കോട്ടഡ് ഷീറ്റുകൾ, ഡബിൾ സൈഡഡ് പ്രീ കോട്ടഡ് ഷീറ്റ്, പോളികാർബണേറ്റ് ഷീറ്റ്, ജിഐ ഷീറ്റ് എന്നിവയാണ് പ്രധാനപ്പെട്ട റൂഫിംഗ് ഷീറ്റുകൾ. പ്രീകോട്ടഡ് ഷീറ്റുകൾ പൗഡർ കോട്ടിങ് വഴി കളർ കോട്ടഡ് ആയാണ് ലഭിക്കുന്നത്. ഇവയിൽ പുറമേക്കുള്ള ഭാഗത്ത് നിറവും പുറകിലായി കറുത്ത നിറവും ആയിരിക്കും.

എന്നാൽ ഡബിൾ സൈഡഡ് ഷീറ്റുകളിൽ രണ്ടു ഭാഗത്തും നിറം പൂശിയിരിക്കും. സൺഷേഡ് കൊടുക്കുമ്പോൾ ഇത്തരം ഷീറ്റുകളായിരിക്കും അഭികാമ്യം. പോളികാർബണേറ്റ് ഷീറ്റുകൾ രണ്ട് തരത്തിലുണ്ട്. സോളിഡും മൾട്ടിവോളും. മൾട്ടിവോൾ രീതിയിലുള്ള ഷീറ്റിൽ രണ്ടു ഷീറ്റുകൾക്കിടയ്ക്ക് നാല്– ആറ് എംഎം കനത്തിൽ ട്യൂബുലാർ ആകൃതി കൊടുത്തിരിക്കും. ഇത് വായുവിനെ പിടിച്ചു നിർത്തുന്നതിനാല്‍ ചൂട് കുറവ് അനുഭവപ്പെടും. എന്നാൽ ഇതിനുപയോഗിക്കുന്ന മെറ്റീരിയൽ ഗുണനിലവാരമുള്ളതാണോ എന്ന് കണിശമായി പരിശോധിക്കേണ്ടിവരും. അല്ലെങ്കിൽ അത് വളരെ വേഗം പൊട്ടിപ്പോകാനോ അതിലൂടെ വെള്ളം ഒലിച്ചിറങ്ങാനോ ഒക്കെ ഇടയായെന്നിരിക്കും. വില കുറവാണെന്നതാണ് ഇതിന്‍റെ ആകർഷണം. സോളിഡ് പോളികാർബണേറ്റിന് സ്ക്വയർഫീറ്റിന് 180 രൂപയ്ക്കടുത്ത് വിലയുള്ളപ്പോൾ മൾട്ടിവോളിന് ഏകദേശം 50 രൂപയേ വരൂ.

ഗ്രാനുലാർ കോട്ടിംഗ് ഉള്ള റൂഫിങ് ഷീറ്റുകളുണ്ട്. കാണാൻ നല്ല ഭംഗിയുള്ള ഇത്തരം ഷീറ്റുകളിൽ മഴക്കാലത്ത് വെള്ളം വീണാലും അധികം ശബ്ദം ഉണ്ടാവുകയില്ല. ഷിംഗിൾസ് പോലെയുള്ള ഇത്തരം ഷീറ്റുകൾക്ക് വില അൽപം കൂടും. മാത്രമല്ല, ഫ്ലാറ്റ് ആയ റൂഫിൽ മറൈൻപ്ലൈ പോലുള്ള ഫ്രെയിം വർക്കുകൾ ചെയ്തിട്ടുവേണം അതിന്മേൽ ഷിംഗിൾസ് ഒട്ടിക്കാൻ. അലുമിനിയം കോട്ടിങ് കൂടുതലുള്ള ഷീറ്റുകൾ ചൂടിൽ നിന്നും തുരുമ്പിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios