സോളാര്‍ റൂഫിങും, ഗ്ലാസ് റൂഫിങും...

സൗരോര്‍ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാനും  സാധാരണ മേല്‍ക്കൂര പോലെ പ്രവര്‍ത്തിക്കുവാനും കഴിയുന്നു എന്നതാണ് സോളാര്‍ റൂഫിങിന്റെ പ്രത്യേകത

solar roofing and glass roofing- home care

ചോർച്ചയിൽ നിന്ന് കെട്ടിടങ്ങളെ സംരക്ഷിക്കാനും കൂടുതൽ  മോടി പിടിപ്പിക്കാനുമാണ് റൂഫിങ് പൊതുവെ നടത്താറുള്ളത്. ഷീറ്റും, ഓടുമുള്ള റൂഫിങിനുമപ്പുറം കാലത്തിനനുസരിച്ച് പുത്തൻ സാങ്കേതിക വിദ്യയുള്ള റൂഫിങും ഇന്ന് ലഭ്യമാണ്. സൗരോര്‍ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാനും  സാധാരണ മേല്‍ക്കൂര പോലെ പ്രവര്‍ത്തിക്കുവാനും കഴിയുന്നു എന്നതാണ് സോളാര്‍ റൂഫിങിന്റെ പ്രത്യേകത. സിമെന്റ് കൊണ്ടുള്ള പ്ലാറ്റ്‌ഫോമിനു മുകളിലായി സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചാണ് സോളാര്‍ റൂഫുകള്‍ തയ്യാറാക്കുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനും പവര്‍ഗ്രിഡ്ഡിലേക്ക് സംഭവാന ചെയ്യുന്നതിനും സാധിക്കും. സൗരോര്‍ജം എങ്ങനെ, എത്രത്തോളം സംരക്ഷിക്കാൻ കഴിയും എന്നതാണ് സോളാര്‍ റൂഫിങ് കൊണ്ട് ലക്ഷ്യമിടുന്നത്.  ടെറസില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥലം ലഭിക്കുന്നു എന്നതും ഇത്തരത്തിലുള്ള റൂഫിങ് എന്നാൽ പൊടി അടിഞ്ഞുകൂടിയാല്‍ സോളാർ പാനലിന്റെ പ്രവര്‍ത്തന ക്ഷമത കുറയും, അതിനാൽ പാനലുകള്‍ രണ്ടു മാസത്തിലൊരിക്കല്‍ കഴുകണം. സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന വീടുകള്‍ക്ക് സര്‍ക്കാറില്‍ നിന്ന് സബ്‌സിഡി ലഭിക്കും എന്നതാണ് മറ്റൊരു ഗുണം.solar roofing and glass roofing- home care

ആവശ്യത്തിന് സൂര്യപ്രകാശം വീടിന്റെ  അകത്തളങ്ങളിലേക്ക് ലഭ്യമാക്കാൻ  സഹായിക്കുന്നതാണ് ഗ്ലാസ് റൂഫിങ് . ഡിസൈനിങ്ങ് ഭംഗിവര്‍ധിപ്പിക്കാനും വീടിന്റെ  മോടി കൂട്ടുവാനും  ഇത്തരം റൂഫിങ് ഉപയോഗിക്കുന്നു. പ്ലെയിന്‍ ഗ്ലാസ്, കുളിങ്ങ് ഗ്ലാസ്, ഫ്രോസ്റ്റഡ് ഗ്ലാസ് എന്നിവയിലാണ് പ്രധാനമായും ഗ്ലാസ് റൂഫിങ് ചെയ്യുന്നത്. വീടിന് കൂടുതൽ ഭംഗി ഉറപ്പാക്കുക , അകത്തളങ്ങളിൽ വെളിച്ചം ഉറപ്പാക്കുക എന്നതാണ് ഗ്ലാസ് റൂഫിങിന്റെ പ്രധാന ഗുണം. നടുമുറ്റങ്ങള്‍ വരുന്ന ഭാഗങ്ങളിലും മുന്‍വശത്തുമാണ് ഗ്ലാസ് റൂഫിങ് കൂടുതലായും ചെയ്യുന്നത്. മറ്റു റൂഫിങ്ങ് മെറ്റീരിയലുകളുടെ കൂടെ ആവശ്യപ്രകാരമുള്ള വെളിച്ചം കിട്ടാന്‍ വേണ്ടിയും ഇവ ഉപയോഗിക്കാറുണ്ട്. solar roofing and glass roofing- home care

റൂഫിങ് രംഗത്തെ പുതിയ താരമാണ് റ്റെന്‍സൈല്‍ റൂഫുകള്‍. വീടിന്റെ പോര്‍ച്ചുകളിലും ബാല്‍ക്കണിയിലും നടുമുറ്റങ്ങളിലും ആവശ്യപ്രകാരമാണ്  ഇവ കൂടുതലായും ഉപയോഗിക്കുന്നത്.  കോനോപി സ്‌ടെക്ചറുകളിലും സിംഗിള്‍ പില്ലര്‍ സ്‌ടെക്ചറുകളിലും ഉപയോഗിക്കാവുന്ന പുതുശൈലിയാണ് റ്റെന്‍സൈല്‍ റൂഫിങ്. വിദേശ രാജ്യങ്ങളിലൊക്കെ കൊമേഴ്ഷ്യല്‍ ആവശ്യങ്ങള്‍ക്കായി കൂടുതലും റ്റെന്‍സൈല്‍ റൂഫിങ് ഉപയോഗിക്കുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് ഏറ്റവും  ചെലവേറിയതായ  റൂഫിങ് ശൈലിയാണ്  റ്റെന്‍സൈല്‍. solar roofing and glass roofing- home care

കാണാന്‍ വളരെ മനോഹരവും ഭാരം കുറഞ്ഞതുമായ പ്രത്യേക തരം റൂഫിങ് മെറ്റീരിയല്‍ ആണ് ഷിംഗിള്‍സ്. വളരെ എളുപ്പത്തില്‍ മേല്‍ക്കൂരയില്‍ വിരിക്കാവുന്നതും ഭാരക്കുറവുമായ  റൂഫിങ് മെറ്റീരിയലാണിത്.  നിറം മങ്ങില്ല, ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവ്, മെയിന്റനന്‍സ് ഫ്രീ എന്നീ ഗുണങ്ങളാണ് ഷിങ്കിൽസ് റൂഫിങിനെ ശ്രദ്ധേയമാക്കുന്നത്. ചോര്‍ച്ച തടയുന്നതിനുമാണ് മേല്‍ക്കൂരയില്‍ ഷിംഗിള്‍സ് കൂടുതലായും ഒട്ടിച്ചുവരുന്നുണ്ട്. വ്യത്യസ്തമായ നിറങ്ങളില്‍ ലഭിക്കുമെന്നതാണ് ഷിങ്കിൽസ് റൂഫിങിന്റെ പ്രത്യേകത.solar roofing and glass roofing- home care

Latest Videos
Follow Us:
Download App:
  • android
  • ios