'ശക്തിമാൻ സൂപ്പർ പൈപ്പ്'; കേരളത്തിലെ മുൻനിര പൈപ്പ് നിർമ്മാണ കമ്പനി...
'ISI മുദ്ര പരസ്യത്തിലല്ല, പൈപ്പില്‍തന്നെ' എന്ന ശക്തിമാൻ സൂപ്പർ പൈപ്പിന്റെ പരസ്യവാചകം കേരളക്കരയാകെ ഏറ്റെടുത്ത ഒരു ബ്രാൻഡിന്റെ വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും ആപ്തവാക്യമാണ്.
ദിനം പ്രതി വളരുന്ന വ്യവസായ- വിപണി ലോകത്ത് ജനങ്ങളുടെ മനസില്‍ സ്വീകാര്യതയുറപ്പാക്കുകയെന്നതാണ് പല കമ്പനികളും നേരിടുന്ന പ്രധാന പ്രതിസന്ധി. ഇവിടെയാണ് കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി ജനമനസിൽ സ്വീകാര്യതയുറപ്പിച്ചിരിക്കുന്ന ബ്രാൻഡാണ് ശക്തിമാൻ സൂപ്പർ പൈപ്പ്. പിവിസി പൈപ്പ് എന്നാൽ ശക്തിമാൻ സൂപ്പർ എന്ന് ഉപഭോക്താക്കള്‍ പറഞ്ഞു തുടങ്ങിയിട്ട് കാലം ഏറെയായി. മികച്ച ഗുണമേന്മയുള്ള പൈപ്പുകൾ ഉപഭോക്താക്കളിലെത്തിക്കുന്നു എന്നത് തന്നെയാണ് പെരുമ്പാവൂരുള്ള ശക്തിമാൻ സൂപ്പർ പൈപ്പിന്റെ വിജയ രഹസ്യം.
.
1974ലാണ് ശക്തിമാൻ പൈപ്പുകൾ വിപണിയിലെത്തുന്നത്. കേരളത്തിലെ ആദ്യ പിവിസി പൈപ്പുകളുടെ നിർമ്മാണ രംഗത്തെ തുടക്കത്തില്‍ ശക്തിമാനും ഉണ്ടായിരുന്നു. ആധുനികവും വിപണിക്കനുസൃതവുമായ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക, പുതിയ മെറ്റീരിയലുകള്‍ ഉണ്ടാക്കുക, ഉയർന്ന ഗുണനിലവാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നല്‍ നല്‍കിയാണ് ആദ്യ കാലഘട്ടം മുതല്‍ ശക്തിമാൻ സൂപ്പർ വിപണിയില്‍ ശക്തമായത്. 1985ല്‍ ഇപ്പോഴത്തെ കമ്പനി മനേജിംഗ് ഡയക്ടറായ എൻ സുരേഷ് ചാർജ് എടുത്തു. ജില്ലകൾ കേന്ദ്രീകരിച്ച് ആദ്യ നാളുകളില്‍ വിപണനം തുടങ്ങിയ ശക്തിമാൻ, ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ മുൻ നിര പൈപ്പ് നിർമ്മാണ കമ്പനിയായി മാറി.
'ISI മുദ്ര പരസ്യത്തിലല്ല, പൈപ്പില്‍തന്നെ' എന്ന ശക്തിമാൻ സൂപ്പർ പൈപ്പിന്റെ പരസ്യവാചകം കേരളക്കരയാകെ ഏറ്റെടുത്ത ഒരു ബ്രാൻഡിന്റെ വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും ആപ്തവാക്യമാണ്. ഉൽപ്പന്നങ്ങളുടെ ഗുണമേന്മ നിർണയിക്കുന്നതിന് കേന്ദ്ര സർക്കാർ സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നല്‍കുന്ന ISI മുദ്ര പൈപ്പില്‍ രേഖപ്പെടുത്തുന്നതിനുള്ള അംഗീകാരം 1998ല്‍ ശക്തിമാന് ലഭിച്ചു. കേരളത്തില്‍ ആദ്യമായി ISI നിലവാരത്തോടെമാത്രം പി വി സി പൈപ്പുകൾ വിപണിയിലെത്തിച്ചത് ശക്തിമാൻ സൂപ്പറാണ്. ഉല്‍പ്പാദനം, വിപണനം എന്നീ മേഖലയില്‍ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തന ഗുണമേന്മയ്ക്കുള്ള അന്താരാഷ്ട്ര അംഗീകാരമായ ISO ദക്ഷിണേന്ത്യയിൽ ആദ്യമായി നേടിയ പൈപ്പ് ഉൽപ്പാദകരും ശക്തിമാൻ സൂപ്പർ പിവിസി പൈപ്പിന്റെ നിർമ്മാതാക്കളാണ്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചും, ഉത്തരവാദിത്തവും വിശ്വലനീയതയും ഉറപ്പാക്കിയും ഗുണമേന്മയുള്ള ഉല്‍പന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കുന്നതുമാണ് ശക്തിമാന്റെ അംഗികാരങ്ങൾക്കും വിജയത്തിനും കാരണം.
പിവിസി പൈപ്പ് നിർമ്മാണത്തില്‍ വിജയം വരിച്ച ശക്തിമാൻ സൂപ്പർ, പൈപ്പ് ഫിറ്റിംഗ്സ് രംഗത്തേക്കും ചുവടുറപ്പിച്ചിരിക്കുന്നു, മികച്ച സാങ്കേതിക വിദ്യയില്‍ നവീനമായ മാറ്റങ്ങളും ഗുണമേന്മയും ഉറപ്പാക്കുന്ന ഫിറ്റിംഗ്സ് ഉപകരണങ്ങളാണ് ശക്തിമാൻ വിപണിയിലെത്തിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയോടെ നിർമ്മിക്കപ്പെട്ട ട്വിൻ സ്ക്രു എക്സ്ട്രൂഡറിലാണ് ശക്തിമാൻ സൂപ്പർ പൈപ്പുകൾ നിർമ്മിക്കുന്നത്. ഗുണമേന്മയേറിയ അസംസ്കൃത വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് ഓരോ ഉല്‍പന്നങ്ങളും നിർമ്മിക്കുന്നത്. ഉല്‍പന്നത്തിന്റെ ഉന്നത നിലവാരം ഉറപ്പാക്കാൻ ബിഐഎസ് നിർദ്ദേശിക്കുന്ന നിരവധി പരിശോധനകളും ഇവിടെ നടത്തുന്നു. കുടി വെള്ളത്തിന് വേണ്ട പൈപ്പുകൾ, പെല്ലറ്റ്ബൂസ്റ്റർ ടെക്നോളജി ഉപയോഗിച്ചുള്ള പൈപ്പ് ഫിറ്റിംഗ്സ് അങ്ങനെ എല്ലാം തന്നെ ശക്തിമാൻ വിപണിയിലെത്തിക്കുന്നു.
ഉയർന്ന ഉല്പാദനക്ഷമതയും ആധുനിക സാങ്കേതിക വിദ്യയോടും കൂടിയ നിർമ്മാണ ശാലയാണ് ശക്തിമാനുള്ളത്. പ്രകൃതി സൗഹാർദ്ദപരമായി പ്രവർത്തിക്കുന്ന ഈ പ്ലാന്റില്‍ കമ്പ്യൂട്ടർ നിയന്ത്രിതമായ കോംപൗണ്ടിംഗ് സംവിധാനമാണ് ഉള്ളത്. കേരളത്തിലെ ഏറ്റവും ഉയർന്ന ഉല്പാദനശേഷിയുള്ള പിവിസി കോംപൗണ്ടിംഗ് സംവിധാനവും ഇവിടെയാണ്. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് കർശനമായ ISI ടെസ്റ്റുകളും അത്യാധുനിക നിർമ്മാണ പ്രക്രിയയും ശക്തിമാൻ ഉറപ്പാക്കുന്നു. എല്ലാവിധ സജ്ഞീകരണങ്ങളോടുകൂടിയ ആധുനിക ലാബ് സംവിധാനങ്ങളും ശക്തിമാൻ സൂപ്പറിനുണ്ട്
തൊഴിലാളികളായി മലയാളികൾ മാത്രമേയുള്ളു എന്നതും ശക്തിമാൻ സൂപ്പറിന്റെ പ്രത്യേകതയാണ്. ഓരോ ഡിവിഷനിലും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് എടുത്തിരിക്കുന്നത്. കൂടുതല്‍ ആളുകളും ശക്തിമാൻ സൂപ്പർ പൈപ്പ് നിലകൊള്ളുന്ന മുടക്കുഴ പഞ്ചായത്തില്‍ നിന്നുള്ളവരായധിനാല്‍ തന്നെ നിരവധി തൊഴിലവസരങ്ങൾക്കാണ് ഈ സ്ഥാപനം സമീപവാസികൾക്കായി വഴി തുറന്നത്. ഡീലർമാരുമായി നേരിട്ട് ബന്ധപ്പെടുത്തിയാണ് ഉല്‍പന്നങ്ങളുടെ വിതരണകാര്യങ്ങൾ നടക്കുന്നത്. കേരളത്തിലുടനീളം എല്ലാ സ്ഥലങ്ങളിലും ശക്തിമാൻ പൈപ്പുകൾ ലഭ്യമാണ്, ഉല്‍പന്നത്തെപറ്റി പരാതി ലഭിച്ചാല്‍ അത് പരിശോധിക്കാൻ എഞ്ചിനിയർമാരടങ്ങിയ ടീമും ശക്തിമാൻ സൂപ്പറിനുണ്ട്. ഓരോ ഉല്‍പന്നത്തിനും രണ്ട് വർഷം വരെയാണ് ശക്തിമാൻ സൂപ്പർ ഗ്യാരണ്ടി നല്‍കുന്നത്.
എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച ജലധിനി പദ്ധതിയുമായി കൈകോർക്കുവാനും ശക്തിമാൻ സൂപ്പറിനായി. ജലധിനി പദ്ധതിയിലുപയോഗിച്ച പൈപ്പുകൾ ശക്തിമാൻ സൂപ്പറിന്റെയാണ്. കൊച്ചി , കണ്ണൂർ വിമാനതാവളങ്ങളിലും ശക്തിമാൻ സൂപ്പർ പൈപ്പുകൾ ഉപയോഗിച്ചിട്ടുണ്ട്. മാറ്റങ്ങൾ ഉൾക്കൊണ്ട് നൂനത സാങ്കേതിക വിദ്യഉപയോഗിച്ച് നവീനമായ രീതിയിലുള്ള ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു എന്നത് തന്നെയാണ് സർക്കാർ സംവിധാനങ്ങൾ ശക്തിമാനുമായി കൈകോർക്കുവാൻ കാരണമാവുന്നത്.
പൈപ്പുകൾക്കിടയിൽ ലീക്ക് പ്രൂഫ് കണക്ഷനുകൾ നൽകുന്നതിനായി യുപിവിസി ഫിറ്റിംഗുകളുമായി വിപണിയിൽ ഇതിനോടകം ശക്തമായ സാന്നിധ്യമായി മാറാൻ ശക്തിമാൻ സൂപ്പറിനായി . ഉപയോക്താക്കൾക്ക് പൂർണ്ണ പ്ലംബിംഗ് പരിഹാരമാണ് ശക്തിമാൻ സൂപ്പർ പൈപ്പുകൾ മുന്നോട്ട് വയ്ക്കുന്നത്. പിവിസി പൈപ്പുകൾ, പൈപ്പ് ഫിറ്റിംഗ്സ് , ചൂടുവെള്ളം പ്രവഹിക്കുന്നതിനുള്ള സി പി വി സി പൈപ്പുകളും, ഫിറ്റിംഗുകളും അടക്കം മികച്ച ഉല്പന്നങ്ങളുടെ നീണ്ട ശ്രേണിയാണ് ശക്തിമാൻ സൂപ്പറിന്റെതായി വിപണി കീഴടക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഉല്പന്നം നല്‍കുന്നതില്‍ ശ്രദ്ധിച്ചാല്‍ ബിസിനസ്സില്‍ അഭിവൃദ്ധി സ്വയം ഉണ്ടാകുമെന്നാണ് ശക്തിമാൻ സൂപ്പർ പൈപ്പിന്റെ അനുഭവസാക്ഷ്യം.