കുട്ടികൾക്ക് ഒരുക്കാം ഒരു അടിപൊളി റൂം..
വീട്ടില്‍ നാച്ചുറല്‍ ലൈറ്റ് ഏറ്റവുമധികം കിട്ടുന്നയിടം കുട്ടികളുടെ മുറിയാണ് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കളിക്കുകയോ പഠിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ അവര്‍ക്ക് ആവശ്യത്തിന് വെളിച്ചം ലഭിക്കണം
വീട് പണിയാന്‍ പോകുമ്പോള്‍ പ്രാധാന്യത്തോടെ മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളിലൊന്നാണ് കുട്ടികളുടെ മുറികള്‍. കുട്ടികളുടെ മനസ്സിനിണങ്ങിയ മുറി ഒരുക്കിക്കൊടുക്കുമ്പോള്‍ നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. കുട്ടികളാണെങ്കിലും ബെഡ്‌റൂം ഒരിക്കലും കിഡ് റൂം ആകരുത്. സാങ്കല്‍പിക ലോകത്ത് മുഴുകിയിരിക്കുന്നവരാണ് മിക്ക കുട്ടികളും അവര്‍ക്കിഷ്ടപ്പെട്ട കാറിന്റെയോ അമാനുഷിക കഥാപാത്രങ്ങളുടെയോ പ്രിന്‍സസിന്റെയോ ഒക്കെ തീമില്‍ ബെഡ്‌റൂം ഡിസൈന്‍ ചെയ്യാവുന്നതാണ്.
വീട്ടില്‍ നാച്ചുറല്‍ ലൈറ്റ് ഏറ്റവുമധികം കിട്ടുന്നയിടം കുട്ടികളുടെ മുറിയാണ് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കളിക്കുകയോ പഠിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ അവര്‍ക്ക് ആവശ്യത്തിന് വെളിച്ചം ലഭിക്കണം.ഒപ്പം കുട്ടികള്‍ക്ക് ഇഷ്ടമുള്ള നിറത്തിലും ഡിസൈനിലുമുള്ള ലൈറ്റുകളും സ്ഥാപിക്കാം.സ്റ്റോറേജ് സ്പേസുകള്‍ ഉണ്ടാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.കുട്ടികളുടെ മുറിയില്‍ അവര്‍ക്കു തന്നെ കയ്യെത്തി വെക്കാവുന്ന വിധത്തിലുള്ള സ്റ്റോറേജ് സ്പേസുകള്‍ വേണം ഉണ്ടാക്കാന്‍. പഴയ വസ്തുക്കളെ ക്രിയേറ്റീവ് ആയി അവതരിപ്പിക്കാന്‍ പറ്റിയ ഇടവുമാണ് കുട്ടികളുടെ മുറികള്‍.
കുട്ടികളുടെ മുറിയില്‍ അവര്‍ക്കു തന്നെ കയ്യെത്തി വെക്കാവുന്ന വിധത്തിലുള്ള സ്റ്റോറേജ് സ്‌പേസുകള്‍ ഉണ്ടാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം സ്വന്തം സാധനങ്ങള്‍ ചിട്ടയോടെ സൂക്ഷിക്കാന്‍ കുട്ടികളെ സഹായിക്കാന്‍ ഇത് ഉപകരിക്കുന്നു. ശുദ്ധവായുവും വെളിച്ചവും കിട്ടുന്നിടത്ത് ആയിരിക്കണം സ്റ്റഡി ഏരിയ സെറ്റ് ചെയ്യാൻ. ലൈറ്റിങ് നല്‍കുമ്പോള്‍ ടേബിളിന് മുകളില്‍ ബ്രൈറ്റ് ലൈറ്റ് നല്‍കാം. ഇരുണ്ട വെളിച്ചത്തില്‍ കുട്ടികളെ പഠിക്കാന്‍ അനുവദിക്കരുത്. ഒരു നൈറ്റ് ലൈറ്റ് കൂടി കുട്ടികളുടെ മുറിയില്‍ നിര്‍ബന്ധമാണ്. കുട്ടികൾക്ക് ആവശ്യമായ വസ്ത്രങ്ങള്‍, അവരുടെ ബാഗ്, പുസ്തകം തുടങ്ങിയവ വാള്‍ഡ്രോബിലെ ഉയരം കുറഞ്ഞ തട്ടുകളില്‍ വയ്ക്കുക. മരുന്നുകളും മറ്റും കുട്ടികള്‍ക്ക് കൈയെത്താത്ത ലോക്കുകളുള്ള തട്ടില്‍ വയ്ക്കുക. ചെറിയ മുറികളാണെങ്കില്‍ ഇളം നിറങ്ങള്‍ വേണം ചുമരുകള്‍ക്ക് നല്‍കാന്‍. മുറിക്ക് വലുപ്പം തോന്നിക്കും. ലൈറ്റ് പിങ്ക്, പര്‍പ്പിള്‍ എന്നിവയാണ് പെണ്‍കുട്ടികളുടെ റൂമിന് ഇണങ്ങുന്ന നിറങ്ങള്‍. നീലയും ചുവപ്പുമാണ് ആണ്‍കുട്ടികള്‍ക്ക് പ്രിയപ്പെട്ടത്. ചുവപ്പു പോലെയുള്ള കടും നിറങ്ങള്‍ നല്‍കുമ്പോള്‍ ഒരു ചുമരില്‍ മാത്രമായി ഒതുക്കണം. കുട്ടിയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളറിയാന്‍ ഒരു ഗ്രോ ചാര്‍ട്ട് റൂമില്‍ വയ്ക്കാം. കുട്ടിയുടെ പൊക്കവും തൂക്കവും എല്ലാ മാസവും ഇതില്‍ കൃത്യമായി രേഖപ്പെടുത്താം.