കർട്ടനുകൾ പലതരം..

പ്ലീറ്റഡ് കര്‍‍ട്ടനാണ് ഇന്ന് വിപണിയില്‍ സജീവം. ഞൊറി ഇട്ടു തയ്ക്കുന്ന കര്‍‍ട്ടനാണ് പ്ലീറ്റഡ് കര്‍‍ട്ടന്‍

rooms curtain

പുതിയ കാലത്ത് വീട്ടിനുള്ളില്‍ അനുയോജ്യമായ ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതുപോലെയാണ് കര്‍ട്ടനുകള്‍ തെരഞ്ഞെടുക്കുന്നതും. ജനലുകളുടെ സ്ഥാനവും ഭിത്തിയുടെ നിറവും ഫര്‍ണിച്ചറുകളുടെ യോജിപ്പുമൊക്കെ കര്‍ട്ടനുകള്‍ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. പ്ലീറ്റഡ് കര്‍‍ട്ടന്‍, പെല്‍മറ്റ്, സ്കാലപ്പ്, ലൂപ് കര്‍‍ട്ടനുകള്‍, നൂല്‍ കര്‍‍ട്ടനുകള്‍, വാലന്‍സ് കര്‍‍ട്ടനുകള്‍, എന്നിങ്ങനെ പലതരം കര്‍ട്ടനുകള്‍ വിപണിയില്‍ ഇപ്പോള്‍ ലഭ്യമാണ്. വീടിന് അനുയോജ്യമെന്ന് തോന്നുന്ന തരത്തിലാവണം കർട്ടൻ തെരഞ്ഞെടുക്കാൻ. rooms curtain


പ്ലീറ്റഡ് കര്‍‍ട്ടനാണ് ഇന്ന് വിപണിയില്‍ സജീവം. ഞൊറി ഇട്ടു തയ്ക്കുന്ന കര്‍‍ട്ടനാണ് പ്ലീറ്റഡ് കര്‍‍ട്ടന്‍. കര്‍ട്ടന്‍ നിര്‍മാണത്തിലെ സര്‍വസാധാരണമായ രീതിയാണ് ഇത്. നാല്, അഞ്ചു പ്ലീറ്റ് കര്‍ട്ടനുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. ജനലിന്റെ വലുപ്പം കൂടി അടിസ്ഥാനപ്പെടുത്തിയാണ് പ്ലീറ്റഡ് കര്‍ട്ടനുകൾ തെരഞ്ഞെടുക്കുന്നത്. ജാലകവിരിപ്പുകളായി ഇട്ടിരിക്കുന്ന പ്ലീറ്റഡ് കര്‍ട്ടനുകള്‍ക്ക് മുകളിലായി സ്ഥാപിക്കുന്നതാണ് വാലന്‍സ് കര്‍‍ട്ടനുകള്‍. കര്‍ട്ടന് ഭംഗി വര്‍ധിപ്പിക്കുക എന്നതാണു ഇവയുടെ  ലക്ഷ്യം. കര്‍‍ട്ടനു മുകളില്‍ തുണികൊണ്ടു തോരണം തൂക്കിയതു പോലെയുള്ള കര്‍‍ട്ടനുകളാണു സ്കാലപ് കര്‍‍ട്ടനുകള്‍.rooms curtain

കര്‍ട്ടനുകളില്‍ മടക്ക് ഇടാതെ വിവിധ തരത്തിലുള്ള ലൂപ്പുകള്‍ പിടിപ്പിക്കുന്നവയാണ് ലൂപ് കര്‍‍ട്ടനുകള്‍. ഓപ്പണ്‍ ഹാളുകളില്‍ ഇത് കൂടുതല്‍ ഭംഗി നല്‍കും. കര്‍ട്ടനുകളിലെ പുതിയ ട്രെന്‍ഡാണ് നൂല്‍ കർട്ടനുകൾ. പല നിറത്തിലുള്ള നൂലുകള്‍ അടുപ്പിച്ചടുപ്പിച്ച്‌ തൂക്കി ഇടുന്ന രീതിയിലാണ് നൂല്‍കര്‍‍ട്ടനുള്ളത്. മാത്രമല്ല, കൂടുതല്‍ ഭംഗിക്കായി ഈ നൂലുകളില്‍ മുത്തുകളും കല്ലുകളുമൊക്കെ പിടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി പാര്‍‍ട്ടീഷന്‍ കര്‍‍ട്ടനായും ആര്‍‍ച്ചിലുമാണ് ഇതുപയോഗിച്ചു കാണുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios