'റൂഫിങ്' മെറ്റീരിയലുകളും ഉപയോഗവും

 മെറ്റാലിക് ഷീറ്റുകൾ, സിറാമിക് ഓടുകൾ, ഷിംഗിൾസ് എന്നിവയാണ് പ്രധാനമായും റൂഫിങ് സമയത്ത് ഉപയോഗിക്കാറുള്ളത്

roofing materials-home care

"ആഹാ...എന്ത് ഭംഗിയാണ് ആ വീടിന്റെ റൂഫിങ്, ഒട്ടും നിറം മങ്ങിയിട്ടില്ല" പൊതുവെ മനോഹരമായ ഒരു വീടിന്റെ 'റൂഫിങ്' കാണുമ്പോൾ കുറെ നേരം അതിലേക്ക് നോക്കി നമ്മളെല്ലാം പറയുന്ന കാര്യമാണിത്. വീടിനൊപ്പം തന്നെ റൂഫിങും എത്രത്തോളം മനോഹരമാക്കാമെന്ന് ആളുകൾ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. എന്നാൽ ഏത് തരത്തിലുള്ള മെറ്റീരിയൽ ഉപയോഗിക്കണം എന്ന കാര്യത്തിലാണ് എല്ലാവർക്കും സംശയം ഉള്ളത്. മെറ്റാലിക് ഷീറ്റുകൾ, സിറാമിക് ഓടുകൾ, ഷിംഗിൾസ് എന്നിവയാണ് പ്രധാനമായും റൂഫിങ് സമയത്ത് ഉപയോഗിക്കാറുള്ളത്. roofing materials-home care

ഓടൊന്നിന് തൊണ്ണൂറു രൂപ ശരാശരി വില വരുന്നതാണ് സിറാമിക് ഓടുകൾ, റൂഫിന്റെ ഭംഗിക്കു പ്രാധാന്യം നൽകുന്ന ആളുകൾ കൂടുതലായും തെരഞ്ഞെടുക്കുന്നത്. സിറാമിക് ഓടുകളാണ്. അമിതായ ചൂട്  കുറയ്ക്കാനും ഇത് ഉപകരിക്കും എന്നത് മറ്റൊരു ഗുണമാണ്. കളിമണ്ണ്, സ്ലറി, കോൺക്രീറ്റ് പിഗ്‌മെന്റ് എന്നിവ യോജിപ്പിച്ച കോൺക്രീറ്റ് ടൈലുകളും ഇന്നു വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. പെട്ടന്ന് പൊട്ടി പോകുവാൻ സാധ്യതയുള്ള ഓടുകളാണ് സിറാമിക് ഓടുകൾ, ഇവ തെരഞ്ഞെടുക്കുമ്പോൾ ശരാശരി കനത്തിലും ഗുണത്തിലും ഉള്ളവ തെരഞ്ഞെടുത്തില്ലെങ്കിൽ ധനനഷ്ടമായിരിക്കും ഫലം. ചൂടിനെ ആഗിരണം ചെയ്യുന്നത് കൂടുതലാണ് എന്നതും ഇതിന്റെ ന്യൂനതയാണ്. മറ്റുള്ളവയെ അപേക്ഷിച്ച് പണച്ചെലവ് കുറവാണ് എന്നുള്ളതാണ് ഇവയുടെ മെച്ചം. 

ചെലവു ചുരുങ്ങിയ റൂഫിങ് രീതിയാണ് ഷിംഗിൾസ്. വിദേശരാജ്യങ്ങളിലാണ് ഇതു പ്രധാനമായും പ്രചാരത്തിലുളളത്. ചെരിച്ചു വാർത്ത വീടുകളുടെ മേൽക്കൂരയിലാണ് ഷിംഗിൾസ് ഒട്ടിക്കുന്നത്. കാഴ്ചയ്ക്ക് ഏറെ ആകർഷകമായ ഷിംഗിൾസ് വിവിധ ഡിസൈനുകളിൽ ലഭ്യമാണ്. കോംപാക്റ്റ് പോളികാർബണേറ്റ് ഷീറ്റുകളും റൂഫിങ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്നു. വീടിന് ചേരുന്ന തരത്തിലുള്ള  റൂഫിങ് മെറ്റീരിയലുകൾ മാത്രമെ തെരഞ്ഞെടുക്കാവു. ഡിസൈൻ, നിറം എന്നിവയ്ക്കു ഇണങ്ങുന്ന തരത്തിലുള്ള റൂഫിങ് മെറ്റീരിയലുകളാണ്  ഉപയോഗിക്കുന്നതെങ്കിൽ മികച്ച ഭംഗിയുണ്ടാവും വീടിന്. 

 

Latest Videos
Follow Us:
Download App:
  • android
  • ios