'റൂഫിങ് ' അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ...

 കോൺക്രീറ്റ് കെട്ടിടങ്ങളെ ചോർച്ചയിൽ നിന്ന് സംരക്ഷിക്കാനും വീടിനുള്ളിലെ ചൂട് കുറയ്ക്കുവാനും റൂഫിങ് സഹായിക്കുന്നു

roofing-home care

വീടിന്റെ ഭംഗി തനിമ ചോരാതെ സംരക്ഷിക്കാനും തലപ്പാവ് പോലെ ഒരു  സംരക്ഷണ കവചമൊരുക്കാനുമാണ് ഇന്ന് റൂഫിങ് കൂടുതലായി ഉപയോഗിക്കുന്നത്. വീടിന്റെ മേൽക്കൂര ഭാഗം  കോണ്‍ക്രീറ്റ് ചെയ്യുന്നതിനുപകരം റൂഫില്‍ അലൂമിനിയം ,ഇരുമ്പ്, തുടങ്ങിയ ലോഹങ്ങള്‍കൊണ്ടുണ്ടാക്കുന്ന റൂഫുകളും ഓടിൽ നിന്ന് മാറി ഫ്ലാറ്റ് റൂഫുകളും  സ്ലോപ് റൂഫുകളും സ്ഥാനം പിടിച്ചിരിക്കുന്നു. കോൺക്രീറ്റ് കെട്ടിടങ്ങളെ ചോർച്ചയിൽ നിന്ന് സംരക്ഷിക്കാനും വീടിനുള്ളിലെ ചൂട് കുറയ്ക്കുവാനും റൂഫിങ് സഹായിക്കുന്നു. ഫ്ലാറ്റായി വാര്‍ത്ത് ട്രസ് റൂഫിടുക എന്ന രീതിക്കാണ് ഇന്ന് ഏറ്റവുമധികം പ്രചാരം. സാധാരണഗതിയിൽ വീടുപണി സമയത്തുതന്നെ പുറംകാഴ്ചയുടെ ഭംഗിക്ക് വേണ്ടി റൂഫിങ് ചെയ്യാറുണ്ട്. കോൺക്രീറ്റ് റൂഫിന് മുകളിൽ ജിഐ പില്ലറുകൾ കൊണ്ട് ട്രസ് ചെയ്താണ് റൂഫിങ് ചെയ്യുന്നത്.roofing-home care


മഴക്കാലമായാൽ മിക്ക വീടുകളിലും ഉണ്ടാവുന്ന പ്രധാന പ്രശ്നമാണ് ചോർച്ച. കോൺക്രീറ്റ് പാളികളിൽ വിള്ളൽ ഉണ്ടായി അതിൽകൂടി മഴപെയ്ത് വെള്ളമിറങ്ങുന്നതാണ് പ്രധാന കാരണം, ഈർപ്പം ഇറങ്ങുന്നത് മൂലം ഭിത്തികളിൽ പൂപ്പൽ ഉണ്ടാവാനും ഇടയാകുന്നു.  ഇതിന് മികച്ച പരിഹാരമാർഗമാണ് റൂഫിങ്. ഫ്ലാറ്റായി വാര്‍ത്ത് ട്രസ് റൂഫിടുന്നതുവഴി ചോര്‍ച്ചയെന്ന പ്രധാന  പ്രശ്നത്തെ  പ്രതിരോധിക്കാൻ കഴിയുന്നു. മഴവെള്ളവും കടുത്ത സൂര്യപ്രകാശവും നേരിട്ട് കോൺക്രീറ്റിൽ വീഴാതെ സംരക്ഷിക്കുവാനും റൂഫിങ് സഹായിക്കുന്നു എന്നതാണ് മറ്റൊരു ഗുണം. 

ചൂടിനെ  കുറയ്ക്കാനായി ട്രസ്സിനു മേല്‍ ഓട് അല്ലെങ്കില്‍ ഷീറ്റ് പാകുന്ന രീതിയും ഇന്ന് പ്രചാരത്തില്‍ ഉണ്ട് . ടെറാക്കോട്ട ഓടുകളാണ് ഇവിടെ ഏറ്റവുമധികം ഉപയോഗിച്ചുകാണുന്നത്. വീടിനുള്ളിൽ തണുത്ത അന്തരീക്ഷം നിലനിർത്താൻ റൂഫിങ് സഹായിക്കുന്നു.  വീടിന്റെ ഉപരിതലത്തിലെ താപനില 10 മുതൽ 15 ഡിഗ്രി വരെയും ഉൾവശത്തെ താപനില 5 മുതൽ 8 ഡിഗ്രി വരെയും കുറയ്ക്കുന്നു.  സൂര്യപ്രകാശത്തിന്റെ നേരിട്ടുള്ള  ആഗിരണത്തിൽ നിന്ന് കോൺക്രീറ്റ്  മേല്‍ക്കൂരകളെ സംരക്ഷിക്കുന്നു എന്നതും റൂഫിങ് ഗുണമാണ്. കോൺക്രീറ്റ് വീടുകളിൽ ചൂടിനെ ഒരുപരിധി വരെ പ്രതിരോധിക്കാൻ റൂഫിങ് ചെയ്യുന്നത് ഉപകരിക്കും. ഇതിനേക്കാൾ മേൽക്കൂര ബഹുവിധ ആവശ്യങ്ങൾക്കായി മാറ്റിയെടുക്കാം എന്നതും റൂഫിങ്ങിനെ ജനപ്രിയമാക്കുന്നു. ജലക്ഷാമം രൂക്ഷമാവുന്ന ഈ കാലഘട്ടത്തിൽ റൂഫിൽ വീഴുന്ന മഴ വെള്ളം പാഴാക്കാതെ സംരക്ഷിക്കാനാവും. റൂഫിൽ വീഴുന്ന മഴ വെള്ളത്തെ പൈപ്പിലൂടെ പറമ്പിൽ സ്ഥാപിച്ചിരിക്കുന്ന കുഴികളിലോ കിണറിലോ ഇറക്കി  റീസൈക്കിൾ ചെയ്തു വേനൽ കാലത്തെ ജലക്ഷാമത്തെ മറികടക്കാൻ ഉപയോഗിക്കാവുന്നതാണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios