പ്ലംബിംഗിലെ അപാകതകൾ മാറ്റാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്ലംബിംഗ് ചെയ്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പലരും പരാതി പറയാറുള്ളത് പൈപ്പ് ലീക്കേജുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്. വീടിന്റെ കുളിമുറികളിലും അടുക്കളിലുമാണ് ഈ പ്രശ്നം കൂടുതലും കേൾക്കാറുള്ളത്.
അടുക്കള, ബാത്ത്‌റൂം എന്നിവിടങ്ങളിലേക്ക് സ്ഥിരമായി ജലചംക്രമണം ഉറപ്പാക്കുന്നതിനാൽ പ്ലംബിംഗ് വീടിൻറെ ഒരു പ്രധാന ഘടകമാണ്. ശരിയായതും ദൃഢമായതുമായ ഒരു പ്ലംബിംഗ് സംവിധാനം ഉറപ്പാക്കുന്നതിന് ആസൂത്രണ ഘട്ടത്തിൽ തന്നെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പ്ലംബിംഗ് ചെയ്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പലരും പരാതി പറയാറുള്ളത് പൈപ്പ് ലീക്കേജുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്. വീടിന്റെ കുളിമുറികളിലും അടുക്കളിലുമാണ് ഈ പ്രശ്നം കൂടുതലും കേൾക്കാറുള്ളത്.
നിങ്ങളുടെ വാട്ടർ പൈപ്പുകളുടെ വലുപ്പവും മെറ്റീരിയലും ജലത്തിൻറെ മർദ്ദത്തെ ആശ്രയിച്ചിരിക്കുന്നു.
വീടിൻറെ ലേഔട്ട് ആസൂത്രണം ചെയ്യുമ്പോൾ, അടുക്കള, കുളിമുറി, അലക്കുമുറി എന്നിവ അടുത്തടുത്ത് സ്ഥാപിക്കുക - ഇത് പൈപ്പിംഗിൻറെ ചിലവ് ലാഭിക്കുകയും ജോയിൻറുകളിൽ ചോർച്ചയുണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കുകയും ചെയ്യും.
കുളിമുറിയിൽ പ്ലംബിംഗ് ചെയ്യുമ്പോൾ സാധാരണ രണ്ടായി തിരിക്കും. ഡ്രൈ ഏരിയായും വൈറ്റ് ഏരിയായും. വെള്ളം തട്ടുന്ന സ്ഥലത്തെ ഡ്രൈ ഏരിയയെന്നും വെള്ളം തട്ടാത്ത സ്ഥലത്തെ വൈറ്റ് ഏരിയായെന്നും പറയുന്നു. ഡ്രൈ ഏരിയയിലാണ് വാഷ് ബേസിലും ക്ലോസ്റ്റും സ്ഥാപിക്കുന്നത്. ഷവർ സ്ഥാപിക്കുന്നത് വൈറ്റ് ഏരിയയിലുമാണ്.
70 മുതൽ 80 സെമി വരെയാണ് ഉയരത്തിലാണ് വാഷ്ബേസ് സ്ഥാപിക്കാറുള്ളത്. കുളിമുറിയുടെ പൊക്കത്തിൽ നിന്ന് ഒരടിയോളം താഴ്ത്തിയായിരിക്കണം ഷവർ സ്ഥാപിക്കേണ്ടത്. റെയിൻഷവറാണ് കൂടുതലായും വിപണിയിൽ സജീവം. മഴയത്ത് കുളിക്കുന്ന പ്രതീതിയാണ് ഇവ ഉണ്ടാക്കുന്നത്.
തെർമോസ്റ്റാറ്റിക് സെറ്റിങ്സ് ഉള്ള ഷവറുകളും ഇന്ന് വിപണിയിലുണ്ട്. വെള്ളത്തിന്റെ ചൂട് അനുസരിച്ച് സെറ്റ് ചെയ്യാനും റീ സെറ്റ് ചെയ്യാനും ഇവയ്ക്ക് സാധിക്കും. ലക്ഷ്വറിടൈപ്പിലുള്ള ടോയ്‌ലെറ്റുകളാണെങ്കിൽ ബാത്ത് ടബ്, ജാക്കുസി, ഷവർ ക്യുബിക്കിൾസ്, ഷവർ ജെറ്റ്‌സ് എന്നിവയും കാണാറുണ്ട്. വ്യക്തമായ സ്‌പേസ് പ്ലാനിങ്ങോടെ, ഉപയോഗിക്കാനുള്ള സൗകര്യവും കൂടി കണക്കിലെടുത്താണ് ഇവയെല്ലാം ടോയ്‌ലെറ്റിൽ സംവിധാനിക്കേണ്ടത്.
പ്ലംബിംഗ് കഴിഞ്ഞതിനു ശേഷം പുറത്ത് ഒരു സർവീസ് ചേമ്പർ ഹാൾ, പ്രധാന ഭാഗങ്ങളിലേക്ക് മാത്രമായി ഒരു ഇൻലറ്റ് ക്ലോസിങ് വാൾവ് നൽകുകയാണെങ്കിൽ ലീക്കോ മറ്റു വല്ല തകരാറുകളോ വരികയാണെങ്കിൽ ഈ വാൾവുകൾ മാത്രം ക്ലോസ് ചെയ്താൽ മതിയാവും.
ഭിത്തിയിൽ നേരിട്ട് പിടിപ്പിക്കുന്ന വോൾ മൌണ്ടിങ് ക്ലോസറ്റുകളാണ് വിപണിയിൽ ഏറെയുള്ളത്. ബാത്ത് റൂമിലെ സ്ഥലം ലാഭിക്കാനാവും എന്നതാണ് ഇതിന്റെ സവിശേഷത. ആളനക്കം മനസിലാക്കി തനിയെ ഫ്ലഷ് ചെയ്യുന്ന ഓട്ടോമാറ്റിക് ഫ്ലഷുകളും ഇന്ന് നിലവിലുണ്ട്. സെൻസറിലാണ് ഇവ പ്രവർത്തിക്കുക. സിങ്ക് ,വാഷ്ബേസിൻ എന്നിവ സ്ഥാപിക്കുമ്പോൾ കൃത്യമായ അകലം പാലിക്കാൻ ശ്രമിക്കണം. പരിചയമുള്ള ഒരു പ്രൊഫഷണൽ ടീമിന്റെ സഹായത്തോടെ ആയിരിക്കണം പ്ലംബിങ് ചെയ്യേണ്ടത്.