പ്ലംബിംഗ് ശ്രദ്ധിക്കൂ; പണം ലാഭിക്കൂ

പ്ലംബിംഗ് കൺസൾട്ടിനെക്കൊണ്ട് പ്ലംബിംഗ് ലേഔട്ട് തയ്യാറാക്കുകയാണ് ആദ്യം  വേണ്ടത്

home care-plumbing

ആശിച്ചൊരു വീട് പണിതു, രണ്ട് ദിവസം ആയില്ലാ....ദാ പൈപ്പ് പൊട്ടി ലീക്കേജ്, ദേ നിങ്ങൾ കണ്ടോ ഈ ബാത്ത്റൂമിലെ വെള്ളം പോവുന്നില്ല. പൈപ്പിലൂടെ എത്തുന്ന വെള്ളത്തിന് ശക്തിയില്ല, അങ്ങനെ  പ്ലംബിംഗുമായി ബന്ധപ്പെട്ട് മിക്ക വീടുകളിലും കേൾക്കുന്ന പരാതികളാണിവ. വീട് പണിയുമ്പോളുണ്ടാവുന്ന ശ്രദ്ധകുറവുകളാണ് ഇത്തരത്തിലുള്ള പരാതികൾക്ക് കാരണമാവുന്നത്. അറ്റകുറ്റപ്പണികളൊന്നും വരാതെ നിലനിൽക്കത്തക്ക രീതിയിലും അഥവാ വന്നാൽ പെട്ടെന്ന് ചെയ്തുതീർക്കത്തക്ക വിധത്തിലുമായിരിക്കണം വീടിന്റെ പ്ലംബിംഗ് ചെയ്യാൻ, ഇതിന് കൃത്യമായ പ്ലാനുണ്ടാവണം.home care-plumbing

പ്ലംബിംഗ് കൺസൾട്ടിനെക്കൊണ്ട് പ്ലംബിംഗ്  ലേഔട്ട് തയ്യാറാക്കുകയാണ് ആദ്യം  വേണ്ടത്. എവിടെയെല്ലാം പൈപ്പുകൾ സ്ഥാപിക്കണം,വാട്ടർടാങ്ക് ,സെപ്റ്റിക്  ടാങ്ക് എന്നിവയുടെ സ്ഥാനം,  തുടങ്ങിയ കാര്യങ്ങൾ എല്ലാം വരയ്ക്കുന്നതും പ്ലാൻ ഉണ്ടാക്കുന്നതും പ്ലംബിംഗ് കൺസൾട്ടറ്റാണ്.  വീട് പണിത് വർഷങ്ങൾ കഴിഞ്ഞും അറ്റക്കുറ്റപണി വേണ്ടിവരുകയാണെങ്കിൽ ഈ ലേഔട്ട്  നോക്കി കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. ഇതുവഴി  അനാവശ്യമായി ചുമരുകൾ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാനും സാധിക്കും.

പൈപ്പുകൾക്ക് ചോർച്ചയോ, തടസമോ ഉണ്ടായാൽ പെട്ടന്ന് പരിഹരിക്കാൻ നല്ലത് വീടിന് പുറമെയുള്ള പ്ലംബിംഗാണ്. എന്നാൽ ഇവ കാഴ്ചയ്ക്ക് അഭംഗിയാണ്. വീടിന് കൂടുതൽ ഭംഗി നൽകുന്നതും മറിഞ്ഞിരിക്കുന്നതുമായ പ്ലംബിംഗ് രീതിയാണ് കൺസീൽഡ്  പ്ലംബിംങ്. പൈപ്പുകൾ ഭിത്തിക്കുള്ളിലൂടെ പോകുന്ന കൺസീൽഡ് പൈപ്പിങ് കാണാൻ ഭംഗിയുണ്ടെങ്കിലും എന്തെങ്കിലും പണികൾ വന്നാൽ പ്രയാസമാകും. പെട്ടെന്ന് പുറത്തേക്കു കാണാൻ പറ്റാത്ത തരത്തിൽ വശങ്ങളിലേക്കുള്ള പ്ലംബിങ്ങാണ് ഓപ്പൺ പ്ലംബിഗ്.
 

പ്ലംബിംങിന്റെ  തുടക്കം വാട്ടർടാങ്കിൽ  നിന്നാണ്  വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ചു വേണ്ട വെള്ളത്തിന്റെ ഒരു ഏകദേശ കണക്കെടുക്കുന്നത് നന്നായിരിക്കും. അതിനനുസരിച്ചുള്ള വാട്ടർ ടാങ്ക് വേണം വാങ്ങാൻ. വെള്ളത്തിന്റെ അമിതമായ ചെലവ് ഒഴിവാക്കാനും വൈദ്യുതി ചെലവ് കുറയ്ക്കാനും ഇത് സഹായിക്കും.ഒരാൾക്ക് ഒരു ദിവസം 200ലിറ്റർ വെള്ളം എന്നാണ് കണക്ക്. ടാങ്ക് പണിയുന്നതിനെക്കാളും ചെലവ് കുറവ് റെഡിമെയ്ഡ് പിവിസി ടാങ്കുകൾക്കാണ്. വ്യത്തിയാക്കാനും മാറ്റി സ്ഥാപിക്കാനും ഏറ്റവും നല്ലത് ഇവയാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios