പൈപ്പുകളുടെ ഗുണ നിലവാരം ഉറപ്പാക്കു; അപാകതകൾ പരിഹരിക്കൂ...
ഒരു പൈപ്പ് ലൈനിൽ മാത്രം വെള്ളത്തിന്റെ സ്പീഡ് കൂട്ടുവാൻ ഓൺലൈൻ പ്രഷർ ബുസ്റ്റർ എന്ന ഉപകരണം ഉപയോഗിക്കാവുന്നതാണ്
പണം ലാഭിക്കാനായി ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ പ്ലംബിംഗിനായി ഉപയോഗിച്ചാൽ ഓർത്തോളൂ എട്ടിന്റെ പണിയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. ഐസ്ഐ മാർക്കുള്ള പിവിസി പൈപ്പുകളും ഗാൽവനൈഡ് അയോൺ(ജിഐ) പൈപ്പുകളുമാണ് പ്ലംബിംഗിനായി കൂടുതലും ഉപയോഗിക്കുക. 40 ശതമാനം വരെ വിലക്കൂടുതലായിരിക്കും ഇത്തരത്തിലുള്ള പൈപ്പുകൾക്ക്. ഉപയോഗിക്കാൻ എളുപ്പവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും പിവിസി പൈപ്പുകളാണ്. തുരുമ്പെടുക്കാൻ സാധ്യതയുണ്ടെന്നുള്ളതാണ് ജിഐ പൈപ്പുകളുടെ പോരായ്മ. ചൂടുവെള്ളത്തിനായി സാധാരണ ഉപയോഗിക്കുന്ന പൈപ്പ്ലൈനുകൾക്ക് ജിഐ പൈപ്പുകളാണ് ഉപയോഗിക്കുക. കോപ്പർ ഇൻസുലേറ്റഡ് എന്ന പേരിലുള്ള പിവിസി പൈപ്പുകളും ഇപ്പോൾ വിപണിയിലുണ്ട്.
ടാങ്ക് ഉയരത്തിൽ വച്ചാൽ മാത്രമെ പൈപ്പിലൂടെ ശക്തമായ രീതിയിൽ വെള്ളം വരുകയുള്ളു. ടാങ്കിൽ നിന്നുള്ള പ്രധാനപ്പെട്ട പൈപ്പുകളുടെ കാര്യത്തിലും കൃത്യമായ എണ്ണം വേണം . എല്ലാ വശങ്ങളിലേക്കും കൂടി ഒരൊറ്റ പൈപ്പ് കൊടുക്കാതെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത പൈപ്പുകളും വാൽവുകളുംനൽകണം . പ്രധാനപ്പെട്ട പൈപ്പുകളെല്ലാം ആവശ്യത്തിനനുസരിച്ചു വലിപ്പമുണ്ടാവണം . ഇല്ലെങ്കിൽ എല്ലായിടത്തും വേണ്ടപോലെ വെള്ളം എത്തുകയില്ല.
ആധുനിക വീടുകളില്‍ വെള്ളം സ്പീഡില്‍ പൈപ്പുകളിലൂടെ ലഭിക്കാന്‍ പ്രഷര്‍ പമ്പുകളും സ്ഥാപിച്ചു വരാറുണ്ട്. ഒരു പൈപ്പ് ലൈനിൽ മാത്രം വെള്ളത്തിന്റെ സ്പീഡ് കൂട്ടുവാൻ ഓൺലൈൻ പ്രഷർ ബുസ്റ്റർ എന്ന ഉപകരണം ഉപയോഗിക്കാവുന്നതാണ്. വീടിനു പുറത്തേക്ക് പ്ലംബിങ് ചെയ്യുമ്പോള്‍ ഭാവിയില്‍ തടസ്സങ്ങള്‍ ഉണ്ടാവാത്ത രീതിയില്‍ ഒരേ ലൈനില്‍ തന്നെ എല്ലാം ഒരുക്കുന്നതാണ് ഉചിതം. മികച്ച ക്വാളിറ്റിയുള്ള ഈടു നില്ക്കുന്ന മെറ്റീരിയലുകള്‍ തന്നെ ഉപയോഗിക്കണം.