സ്വിച്ചുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണേ...

പല നിറങ്ങളിലുള്ള സ്വിച്ച് ബോക്സുകൾ വിപണിയില്‍ ലഭ്യമാണ്. ഭിത്തിയുടെ നിറത്തിനനുസരിച്ചുള്ള സ്വിച്ച് ബോക്‌സുകള്‍ വാങ്ങുവാൻ സാധിക്കും

home care -careful about the electric switches

വയറിംഗ് തുടങ്ങുന്നതിന് മുമ്പുതന്നെ വീടിന് ഏത് തരത്തിലുള്ള സ്വിച്ചുകളാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത് എന്ന് തീരുമാനം എടുക്കണം. അതിനനുസരിച്ചുള്ള സ്വിച്ച് ബോക്‌സുകള്‍ വേണം വാങ്ങാന്‍. പല നിറങ്ങളിലുള്ള സ്വിച്ച് ബോക്സുകൾ വിപണിയില്‍ ലഭ്യമാണ്. ഭിത്തിയുടെ നിറത്തിനനുസരിച്ചുള്ള സ്വിച്ച് ബോക്‌സുകള്‍ വാങ്ങുവാൻ സാധിക്കും.home care -careful about the electric switches

ഭിത്തിയുടെ ഉള്ളില്‍ സ്റ്റീല്‍ അല്ലെങ്കില്‍ മെറ്റല്‍ ബോക്സുകളാണ് ഉപയോഗിക്കുന്നത്. പുറത്ത് ഉപയോഗിക്കുന്നത് പിവിസി ബോക്സുകളാണ്. മരപ്പെട്ടികള്‍ കൊണ്ടുള്ള ബോക്സുകൾ നേരത്തെ വിപണയിലുണ്ടായിരുന്നു. എന്നാല്‍ ഭിത്തിയിലെ ഈര്‍പ്പം കൂടിയാല്‍ ഇവ ചിതലരിച്ച് നശിച്ചു പോകും. റീപ്ലേസ്‌മെന്റ് വാറന്‍റി നല്‍കുന്ന സ്വിച്ചുകള്‍ വാങ്ങുന്നതാണ് എപ്പോഴും നല്ലത്. മുറിയില്‍ ആളുകള്‍ പ്രവേശിക്കുമ്പോള്‍ തനിയെ ലൈറ്റുകള്‍ തെളിയുന്ന സംവിധാനം ഇപ്പോൾ വിപണിയിലുണ്ട്. ഒക്യുപെന്സിവ സ്വിച്ച് എന്നാണ് ഇതിനെ വിളിക്കുന്നത്. അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന സ്വിച്ച് എന്നും പറയാറുണ്ട്. മുറികളില്‍ അനാവശ്യമായി ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് ഇതുവഴി ഒഴിവാക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ ഗുണം. രാത്രി കാലങ്ങളില്‍ വീടിന് മുൻവശത്ത് വെളിച്ചം ആവശ്യമാണ്. ഇവിടെ ഹാലൊജന്‍ സ്‌പോട്ട് ലൈറ്റുകളോ ടോപ് ലൈറ്റുകളോ ഉപയോഗിക്കുന്നതാണ് നല്ലത്.

Latest Videos
Follow Us:
Download App:
  • android
  • ios