വീടിന്റെ അകത്തളങ്ങളെ മനോഹരമാക്കുന്ന ഫര്‍ണിച്ചറുകൾ
കൈവശമുള്ള തുകയ്ക്ക് അനുസരിച്ച് ഫർണിഷിങ് ചെയ്യാൻ പറ്റുന്ന വിധത്തിൽ വ്യത്യസ്ത റേറ്റിലുള്ള മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്
മെറ്റീരിയല്‍ ഫിനിഷിങ്ങും ഒപ്പം ഉപയോഗിക്കാനുള്ള കംഫര്‍ട്ടുമാണ് ഫര്‍ണിച്ചറുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. ബഡ്ജറ്റിന് ഒതുങ്ങുന്നതിനൊപ്പം ദീര്‍ഘകാലം നില്‍ക്കാന്‍ കഴിയുന്നതുമാകണം ഇവ. വീടിന്റെ സീലിങ്ങിനും ചുവരുകള്‍ക്കും ജനലുകള്‍ക്കുമൊക്കെ ചേര്‍ന്ന ഫര്‍ണിച്ചറുകൾ വാങ്ങിയാല്‍ മാത്രമെ വീടിന്റെ അകത്തളങ്ങളെ മനോഹരമാക്കാൻ സാധിക്കു.
കൈവശമുള്ള തുകയ്ക്ക് അനുസരിച്ച് ഫർണിഷിങ് ചെയ്യാൻ പറ്റുന്ന വിധത്തിൽ വ്യത്യസ്ത റേറ്റിലുള്ള മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വൈവിധ്യമുള്ള മെറ്റീരിയലുകളാണ് വിപണിയിലുള്ളത്. ഭംഗിയുള്ള ഫര്‍ണിച്ചര്‍ തപ്പി വീടിന്റെ ആര്‍ക്കിടെക്ചറിനു തീരെ ചേരാത്തവ വാങ്ങുന്നവരുണ്ട്. മരം വാങ്ങി കസ്റ്റംമെയ്ഡായി ഫർണിച്ചർ കട്ടിലും വാഡ്രോബുമെല്ലാം നിർമിച്ചെടുക്കുന്നവരാണു കൂടുതൽ. വീടിന്റെ സ്പെയ്സിന് അനുസരിച്ച് കസ്റ്റംമെയ്‍ഡായി നിർമിച്ചെടുക്കുന്നത് തന്നെയാണ് ലാഭകരം.
ആർക്കിടെക്റ്റ്സും ഡിസൈനേഴ്സും ഫർണിച്ചർ ഡിസൈൻ കൂടി നൽകാറുണ്ട്. മുറികളുടെ വലിപ്പത്തിന് ചേരുന്ന ആകൃതിയിലും വലിപ്പത്തിലുമുള്ള ഫര്‍ണിച്ചര്‍ വേണം തെരഞ്ഞെടുക്കാന്‍. കാലങ്ങളോളം നിലനില്‍ക്കുന്ന ഫര്‍ണിച്ചറുകളാവണം തെരഞ്ഞെടുക്കാൻ. വീടിന്റെ മൊത്തത്തിലുള്ള അഴക് വര്‍ധിപ്പിക്കാന്‍ ഫര്‍ണിച്ചറുകള്‍ക്ക് സാധിക്കും.