വീടിന്‍റെ പുറം മനോഹരമാക്കാന്‍ പെയിന്‍റിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
വീടിന്‍റെ ഫുള്‍ തീമിന് അനുസരിച്ചാണ് പെയിന്റ് ചെയ്യാനുള്ള നിറങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. പ്രധാനമായും രണ്ടുതരം പെയിന്റിങ് രീതികളാണു നിലവിലുള്ളത്.
സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. വീട് വയ്ക്കുമ്പോള്‍ അതിന്റെ നിറം നന്നല്ലങ്കില്‍ പിന്നെന്ത് കാര്യം. ഒരു വീട് പുറമേ നിന്ന് കാണുമ്പോൾ മനസില്‍ ആദ്യം പതിയുന്നത് വീടിന്‍റെ നിറവും ആകൃതിയുമാണ്. ഒറ്റ നോട്ടത്തില്‍ ഓരോ വീടും വ്യത്യസ്തമാകുന്നതും ഈ രണ്ട് കാര്യങ്ങള്‍ കൊണ്ടു തന്നെയാണ്. വീടിന്റെ അകത്തളം മാത്രമല്ല പുറവും കളര്‍ഫുള്‍ ആയിരിക്കണം. പണ്ടൊക്കെ വീടിനു പെയിന്റ് ചെയ്യാൻ ഒന്നോ രണ്ടോ നിറങ്ങൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇന്ന് പല തരം ഷേയിഡുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.
വീടിന്‍റെ ഫുള്‍ തീമിന് അനുസരിച്ചാണ് പെയിന്റ് ചെയ്യാനുള്ള നിറങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. പ്രധാനമായും രണ്ടുതരം പെയിന്റിങ് രീതികളാണു നിലവിലുള്ളത്. വാട്ടർ പ്രൂഫ് പെയിന്റും സാധാരണ പെയിന്റും. പ്രൈമറിൽത്തന്നെ തുടങ്ങണം പെയിന്റിങ്. കാരണം പ്രൈമര്‍ അടിച്ചില്ലെങ്കില്‍ ഉൾഭാഗങ്ങൾ പൊടിഞ്ഞു പോകാനും പായല്‍ പിടിക്കാനുമൊക്കെ സാധ്യതയുണ്ട്.
പെയിന്റ് ചെയ്യുന്നതിന് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ഏറെ ശ്രദ്ധിക്കണം. വീടിന്‍റെ ഓരോ ഭാഗങ്ങള്‍ അനുസരിച്ച് നിറങ്ങള്‍ വേറിട്ടിരിക്കും. മുറികളുടെ ഉൾഭാഗത്ത് പ്രകാശം ലഭിക്കുന്ന കളറുകളാണ് ഉപയോഗിക്കേണ്ടത്. വീടിന്റെ ഭംഗി നിലനിർത്തുന്നത് വീടിനു പുറത്തെ ഭിത്തികൾക്ക് ഉപയോഗിച്ചിരിക്കുന്ന പെയിന്റാണ്. ലൈറ്റ് കളർ പെയിന്റുകളാണു വീടിനെ കൂടുതൽ ആകർഷകമാക്കുന്നത്. കൂടാതെ ഇരുണ്ട നിറങ്ങൾ ഉപയോഗിക്കുന്നത് കൂടുതല്‍ ചൂട് ആഗിരണം ചെയ്യാന്‍ കാരണമാകും.
കാലാവസ്ഥയ്ക്ക് അനുസരിച്ചു വേണം പെയ്ന്റ് തിരഞ്ഞെടുക്കാന്‍. എമല്‍ഷന്‍ പെയ്ന്റുകള്‍, വാട്ടര്‍പ്രൂഫ് സിമന്റ് പെയിന്റുകള്‍ പോലെ ഗുണമേന്മയുള്ളവ പുറത്തേയ്ക്ക് വേണ്ടി തെരഞ്ഞെടുക്കാം. പെയിന്റിന്റെ പ്രത്യേകതകളും നിറവിന്യാസവും ഷെയ്ഡുകളും നോക്കി മനസിലാക്കി വേണം ഇവ വാങ്ങാന്‍.