പ്ലംബിംഗ് ആണോ; കുളിമുറിയിലും അടുക്കളയിലും വേണം ശ്രദ്ധ
70 മുതൽ 80 സെമി വരെയാണ് ഉയരത്തിലാണ് വാഷ്ബേസ് സ്ഥാപിക്കാറുള്ളത്. കുളിമുറിയുടെ പൊക്കത്തില്‍ നിന്ന് ഒരടിയോളം താഴ്ത്തിയായിരിക്കണം ഷവർ സ്ഥാപിക്കേണ്ടത്
പ്ലംബിംഗ് കഴിഞ്ഞാൽ ഏറ്റവും അധികം പരാതികൾ കേൾക്കാറുള്ളത് പൈപ്പ് ലീക്കേജുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. വീടിന്റെ കുളിമുറികളിലും അടുക്കളിലുമാണ് പൊതുവേ ഈ വിഷയങ്ങൾ ഉയർന്ന കേൾക്കാറുള്ളത്. കുളിമുറിയിൽ പ്ലംബിംഗ് ചെയ്യുമ്പോൾ സാധാരണ രണ്ടായി തിരിക്കും ഡ്രൈ ഏരിയായും വൈറ്റ് ഏരിയായും. വെള്ളം തട്ടുന്ന സ്ഥലത്തെ ഡ്രൈ ഏരിയയെന്നും വെള്ളം തട്ടാത്ത സ്ഥലത്തെ വൈറ്റ് ഏരിയായെന്നും പറയുന്നു. ഡ്രൈ ഏരിയയിലാണ് വാഷ് ബേസിലും ക്ലോസ്റ്റും സ്ഥാപിക്കുന്നത്. ഷവർ സ്ഥാപിക്കുന്നത് വൈറ്റ് ഏരിയയിലുമാണ്.
70 മുതൽ 80 സെമി വരെയാണ് ഉയരത്തിലാണ് വാഷ്ബേസ് സ്ഥാപിക്കാറുള്ളത്. കുളിമുറിയുടെ പൊക്കത്തില്‍ നിന്ന് ഒരടിയോളം താഴ്ത്തിയായിരിക്കണം ഷവർ സ്ഥാപിക്കേണ്ടത്. റെയിൻഷവറാണ് കൂടുതലായും വിപണിയിൽ സജീവം. മഴയത്ത് കുളിക്കുന്ന പ്രതീതിയാണ് ഇവ ഉണ്ടാക്കുന്നത്. തെർമോസ്റ്റാറ്റിക് സെറ്റിങ്സ് ഉള്ള ഷവറുകളും ഇന്ന് വിപണിയിലുണ്ട്. വെള്ളത്തിന്റെ ചൂട് അനുസരിച്ച് സെറ്റ് ചെയ്യാനും റീ സെറ്റ് ചെയ്യാനും ഇവയ്ക്ക് സാധിക്കും. ലക്ഷ്വറിടൈപ്പിലുള്ള ടോയ്‌ലെറ്റുകളാണെങ്കില്‍ ബാത്ത് ടബ്, ജാക്കുസി, ഷവര്‍ ക്യുബിക്കിള്‍സ്, ഷവര്‍ ജെറ്റ്‌സ് എന്നിവയും കാണാറുണ്ട്. വ്യക്തമായ സ്‌പേസ് പ്ലാനിങ്ങോടെ, ഉപയോഗിക്കാനുള്ള സൗകര്യവും കൂടി കണക്കിലെടുത്താണ് ഇവയെല്ലാം ടോയ്‌ലെറ്റില്‍ സംവിധാനിക്കേണ്ടത്.
പ്ലംബിംഗ് കഴിഞ്ഞതിനു ശേഷം പുറത്ത് ഒരു സര്‍വീസ് ചേമ്പര്‍ ഹാള്‍, പ്രധാന ഭാഗങ്ങളിലേക്ക് മാത്രമായി ഒരു ഇന്‍ലറ്റ് ക്ലോസിങ് വാള്‍വ് നല്‍കുകയാണെങ്കില്‍ ലീക്കോ മറ്റു വല്ല തകരാറുകളോ വരികയാണെങ്കില്‍ ഈ വാൾവുകൾ മാത്രം ക്ലോസ് ചെയ്താല്‍ മതിയാവും. ഭിത്തിയില്‍ നേരിട്ട് പിടിപ്പിക്കുന്ന വോൾ മൌണ്ടിങ് ക്ലോസറ്റുകളാണ് വിപണിയില്‍ ഏറെയുള്ളത്. ബാത്ത് റൂമിലെ സ്ഥലം ലാഭിക്കാനാവും എന്നതാണ് ഇതിന്റെ സവിശേഷത. ആളനക്കം മനസിലാക്കി തനിയെ ഫ്ലഷ് ചെയ്യുന്ന ഓട്ടോമാറ്റിക് ഫ്ലഷുകളും ഇന്ന് നിലവിലുണ്ട്. സെൻസറിലാണ് ഇവ പ്രവർത്തിക്കുക. സിങ്ക് ,വാഷ്ബേസിൻ എന്നിവ സ്ഥാപിക്കുമ്പോൾ കൃത്യമായ അകലം പാലിക്കാൻ ശ്രമിക്കണം. വീട്ടമ്മമാരുടെ അഭിപ്രായം ഈ കാര്യത്തില്‍ ചോദിച്ച് മനസിലാക്കണം. സിങ്കിലും ബേസിനിലും കരടുകള്‍ കുടുങ്ങാതിരിക്കാന്‍ സ്റ്റോപ്പര്‍ നല്കുന്നതും നല്ലതാണ്. ആഹാര അവിഷ്ടങ്ങൾ അടിഞ്ഞു കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പല ഡിസൈനിലുള്ള വാഷ്ബേസിനുകൾ വിപണിയില്‍ ലഭ്യമാണ്.