സെൻസേഷണൽ ഹിറ്റായി 'തീ ദളപതി'; 'ബീസ്റ്റി'ന്റെ ക്ഷീണം മാറ്റുമോ 'വരിശ്' ?

രണ്ട് ആഴ്ച മുമ്പാണ്  'തീ ഇത് ദളപതി' സോം​ഗ് റിലീസ് ചെയ്തത്. തിയറ്ററുകളിൽ ആവേശം തീർക്കാൻ ഒരുങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് നടൻ സിമ്പുവാണ്.

vijay movie varisu Thee Thalapathy song cross 25 million views

ടൻ‌ വിജയിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് വരിശ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ചിത്രത്തിലെ ​ഗാനങ്ങൾ. 'രഞ്ജിതമേ..' എന്ന സൂപ്പർ ഹിറ്റ് ​ഗാനത്തിന് പിന്നാലെ സെൻസേഷണൽ ഹിറ്റായിരിക്കുകയാണ് 'തീ ഇത് ദളപതി' സോം​ഗ്. 

രണ്ട് ആഴ്ച മുമ്പാണ്  'തീ ഇത് ദളപതി' സോം​ഗ് റിലീസ് ചെയ്തത്. തിയറ്ററുകളിൽ ആവേശം തീർക്കാൻ ഒരുങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് നടൻ സിമ്പുവാണ്. രണ്ടാഴ്ച പിന്നിടുമ്പോൾ 25 മില്യണിലധികം പേരാണ് ​ഗാനം കണ്ടുകഴിഞ്ഞത്. ചിത്രത്തിൽ സിമ്പു അഭിനയിക്കുന്നുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അതിഥി വേഷത്തിലാണോ അതോ മുഴുനീളെ കഥാപാത്രമായാണോ സിമ്പു ഉണ്ടാകുക എന്നറിയാൻ സിനിമയുടെ റിലീസ് വരെ കാത്തിരിക്കേണ്ടിവരും. 

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ 'രഞ്ജിതമേ'എന്ന ​ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഒരു ലിറിക് വീഡിയോയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഹിറ്റും വിജയ് ആലപിച്ച ഈ ​ഗാനം സ്വന്തമാക്കിയിരുന്നു. തമന്‍ എസ് സം​ഗീതം നൽകിയ ഈ ​ഗാനം എഴുതിയത് വിവേക് ആയിരുന്നു.

അതേസമയം,  ഈ വർഷം ഏപ്രിലിൽ റിലീസ് ചെയ്ത ചിത്രമാണ് ബീസ്റ്റ്. വൻ ഹൈപ്പോടെ എത്തിയ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് പക്ഷേ തിയറ്ററിലും ബോക്സ് ഓഫീസിലും വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. ഈ പരാജയത്തിന് പിന്നാലെ എത്തുന്ന വരിശ് വിജയിയുടെ കരിയറിലെ മറ്റൊരു നാഴികകല്ലാകും എന്നാണ് വിലയിരുത്തലുകൾ.

 ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്‍റെ നിര്‍മ്മാണം. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങിയ ചിത്രം വിജയ്‍യുടെ കരിയറിലെ 66-ാം സിനിമ കൂടിയാണ്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. 

'കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസ്സി'; ഷാരൂഖ് ഖാൻ

Latest Videos
Follow Us:
Download App:
  • android
  • ios