വീണ്ടും ​ഗായകനായി ഉണ്ണി മുകുന്ദൻ; 'ഷെഫീക്കിന്റെ സന്തോഷം' പുതിയ പാട്ടെത്തി

നവംബര്‍ 25 ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

Unni Mukundan movie Shefeekkinte Santhosham song

മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിര്‍മ്മിക്കുന്ന 'ഷെഫീക്കിന്റെ സന്തോഷ'ത്തിലെ പുതിയ ​​ഗാനം റിലീസ് ചെയ്തു. 'പൊൻപുലരികൾ പോരുന്നേ..' എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്. ഷാൻ റഹ്മാൻ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. നവംബര്‍ 25 ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ 'ഖൽബിലെ ഹൂറി..' എന്ന ​ഗാനവും ആലപിച്ചത് ഉണ്ണി തന്നെയായിരുന്നു. മികച്ച പ്രതികരണമാണ് ഈ പാട്ടിന് ലഭിച്ചത്.  മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. 

നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ 'ഷെഫീഖ് 'എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. 'ഷെഫീക്കിന്റെ സന്തോഷ'ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു.

എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ. ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ.

സെൻസേഷണൽ ഹിറ്റായി 'രഞ്ജിതമേ'; 50 മില്യൺ കാഴ്ചക്കാരുമായി 'വരിശ്' ​ഗാനം

വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയാൻ. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ തന്നൊണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്. 

Latest Videos
Follow Us:
Download App:
  • android
  • ios