'ഉണ്ണീശോ, ഈ മണ്ണോരം പിറന്നു'; കാരള്‍ ഗാനവുമായി ഗോപി സുന്ദര്‍
തിരുപ്പിറവിയുടെ വാഴ്ത്തൽ മാത്രമല്ല തിരിച്ചു പിടിക്കലിന്‍റെ പ്രതീക്ഷ കൂടി പങ്കുവെക്കുന്നുണ്ട് ഈ കാരള്‍ ഗാനം
ക്രിസ്‍മസ് ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ കാരള്‍ ഗാനവുമായി ഗോപി സുന്ദര്‍. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പുതുതലമുറയിലെ വളർന്നു വരുന്ന ഗായികയായ മെറിൽ ആൻ മാത്യുവാണ്. ഒപ്പം പ്രശസ്ത ഗായകരായ സിയ ഉൽ ഹഖ്, അക്ബർ ഖാൻ, സുജയ് മോഹൻ എന്നിവരുമുണ്ട്. 'ദേശി രാഗ്' എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ മെറിൽ ആദ്യമായാണ് ഗോപി സുന്ദറിന്‍റെ ഈണത്തിൽ പാടുന്നത്. മഞ്ജു വാര്യരാണ് സോഷ്യല്‍ മീഡിയയിലൂടെ ഗാനം പുറത്തിറക്കിയത്.
തിരുപ്പിറവിയുടെ വാഴ്ത്തൽ മാത്രമല്ല തിരിച്ചു പിടിക്കലിന്‍റെ പ്രതീക്ഷ കൂടി പങ്കുവെക്കുന്നുണ്ട് ഈ കാരള്‍ ഗാനം. കണ്ണീർക്കാലങ്ങൾക്കും വറുതികൾക്കുമപ്പുറത്ത് പ്രതീക്ഷയുടെ ഒരു കിരണമുണ്ടെന്ന പ്രതീക്ഷയാണ് ഗാനം പങ്കുവെക്കുന്നത്. ഗോപിസുന്ദർ മ്യൂസിക് കമ്പനി നിർമ്മിച്ചിരിക്കുന്ന ഈ വീഡിയോ ആൽബത്തിന്‍റെ ആശയവും സംവിധാനവും യൂസഫ് ലെൻസ്‍മാന്‍ ആണ്. സോഷ്യൽ മീഡിയയിലൂടെ വൈറല്‍ താരങ്ങളായ ബൈസി ഭാസി, ഇവാനിയ നാഷ് എന്നിവരും ഈ വീഡിയോ ആൽബത്തിൽ ശ്രദ്ധേയ വേഷത്തിലെത്തുന്നു. കൊറിയോഗ്രഫി ശ്രീജിത്ത് ബി (ഡാന്‍സിറ്റി). എഡിറ്റിംദ് രഞ്ജിത്ത് ടച്ച്‍റിവര്‍. ഛായാഗ്രഹണം യൂസഫ് ലെന്‍സ്‍മാന്‍, അന്‍സൂര്‍ പി എം, മോഹന്‍ പുതുശ്ശേരി. പിആർഒ എ എസ് ദിനേശ്.