'ഹി ഈസ് എ ഗ്യാങ്സ്റ്റാ'; സ്ക്രീനില്‍ പൊടിപാറിക്കാന്‍ 'എകെ', തുനിവ് സോംഗ് എത്തി
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക
തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ പ്രധാനിയാണ് അജിത്ത് കുമാര്‍. ഗ്രാമ- നഗര ഭേദമില്ലാതെ തിയറ്ററുകളില്‍ ആളെ നിറയ്ക്കാറുണ്ട് അദ്ദേഹം. അടുത്ത വര്‍ഷത്തേക്ക് ചാര്‍ട്ട് ചെയ്തിരിക്കുന്ന റിലീസുകളില്‍ കോളിവുഡ് വ്യവസായം പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ഒന്ന് അജിത്ത് നായകനാവുന്ന തുനിവ് ആണ്. ഇപ്പോഴിതാ ആരാധകര്‍ക്കുള്ള ക്രിസ്മസ് സമ്മാനമായി ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഹി ഈസ് എ ഗ്യാങ്സ്റ്റാ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ സുല്‍ത്താനും വിവേകയും ചേര്‍ന്നാണ്. ജിബ്രാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചത് ഷബീര്‍ സുല്‍ത്താനും ജിബ്രാനും ചേര്‍ന്നാണ്.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക എന്നത് മലയാളികളെ സംബന്ധിച്ച് ഏറെ താല്‍പര്യമുണര്‍ത്തുന്ന ഘടകമാണ്. എച്ച് വിനോദ് ആണ് ചിത്രത്തിന്‍റെ സംവിധാനം. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
ALSO READ : കളക്ഷന്‍ താഴോട്ട് പോയ സര്‍ക്കസിന് രണ്‍വീര്‍ വാങ്ങിയത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം.!
പൊങ്കല്‍ റിലീസ് ആണ് ചിത്രം. വരുന്ന പൊങ്കലിന് തമിഴ് ബോക്സ് ഓഫീസ് ഒരു താരയുദ്ധത്തിനു കൂടി സാക്ഷിയാവുന്നുണ്ട്. അജിത്തിന്‍റെ തുനിവിനൊപ്പം തിയറ്ററുകളിലെത്തുന്ന മറ്റൊരു പ്രധാന ചിത്രം വിജയ്‍യുടെ വാരിസ് ആണ്. വംശി പൈഡിപ്പള്ളിയാണ് വാരിസിന്‍റെ സംവിധായകന്‍. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അജിത്ത് കുമാര്‍ , വിജയ് ചിത്രങ്ങള്‍ ഒരേ സമയത്ത് തിയറ്ററുകളില്‍ എത്തുന്നത്. 2014 ല്‍ ആണ് ഇതിനുമുന്‍പ് വിജയ്, അജിത്ത് ചിത്രങ്ങള്‍ ഒരേ സമയം തിയറ്ററുകളില്‍ എത്തിയത്. ജില്ലയും വീരവുമായിരുന്നു അന്നത്തെ ചിത്രങ്ങള്‍.