തെലുങ്ക് പ്രേക്ഷകരെ വിസ്‍മയിപ്പിച്ച ദുല്‍ഖര്‍; 'സീതാ രാമം' വീഡിയോ സോംഗ്

തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിന്ന് 75 കോടിയാണ് ചിത്രം നേടിയത്

Thireke Vaa Video song sita ramam dulquer salmaan mrunal thakur Hanu Raghavapudi

ദുല്‍ഖര്‍ സല്‍മാന്‍റെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം സീതാ രാമത്തിലെ പുതിയ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. തിരികേ വാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലനും ആന്‍ ആമി വാഴപ്പിള്ളിയും ചേര്‍ന്നാണ്. മലയാളത്തിനൊപ്പം ഗാനത്തിന്‍റെ തെലുങ്ക്, തമിഴ് പതിപ്പുകളും പുറത്തെത്തിയിട്ടുണ്ട്.

ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ പിരീഡ് റൊമാന്റിക് ഡ്രാമ ചിത്രം ഓഗസ്റ്റ് 5 ന് തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. വൈജയന്തി മൂവീസും സ്വപ്‍ന സിനിമയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിന്നു മാത്രം 75 കോടി ആഗോള ഗ്രോസ് നേടിയിരുന്നു. ഒരു മാസത്തിനിപ്പുറം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. ഹിന്ദി പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ALSO READ : 'പാപ്പന്‍' എത്തി, 'രാജീവനും റാമും വസിമും' പിന്നാലെ; ഒടിടിയിലെ ഓണം റിലീസുകള്‍

തെലുങ്കില്‍ ദുല്‍ഖറിന്‍റെ രണ്ടാമത്തെ ചിത്രമായിരുന്നു സീതാ രാമം. കീര്‍ത്തി സുരേഷ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടി ആയിരുന്നു ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റം. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്. 

അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സെപ്റ്റംബര്‍ 9 ന് ആണ്. ആദ്യം റിലീസ് ചെയ്യപ്പെട്ട തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകള്‍ മാത്രമാണ് പ്രൈമില്‍ ഈ ദിവസം പ്രദര്‍ശനം ആരംഭിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios