അമ്മയുടെ മടിത്തട്ടിൽ സുരക്ഷിതരായിരുന്ന കാലം; മാതൃദിനത്തിൽ‍ ശ്രദ്ധനേടി ‘തായ് മടി‘

കാല്പനികത തുളുമ്പുന്ന തമിഴ് ഭാഷയിൽ ഒരുക്കിയ തായ് മടി ഇതിനോടകം ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു. 

thaimadi musical album

മാതൃദിനത്തിൽ പ്രേക്ഷക ശ്രദ്ധനേടി ‘തായ് മടി‘ എന്ന തമിഴ് മ്യൂസിക്കൽ വീഡിയോ. അമ്മയുടെ മടിത്തട്ടിൽ സുരക്ഷിതരായിരുന്ന സുന്ദര കാലത്തെയും ഗൃഹാതുരയുടെയും കൂട്ടുപിടിച്ചാണ് ആൽബം തയ്യാറാക്കിയിരിക്കുന്നത്. കാല്പനികത തുളുമ്പുന്ന തമിഴ് ഭാഷയിൽ ഒരുക്കിയ തായ് മടി ഇതിനോടകം ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു. 

"നിബന്ധനകളില്ലാത്ത നിസ്വാർത്ഥ സ്നേഹം മാത്രം, മാനമൊന്നിടറിയാൽ അറിയുമാ മനസ്സ്. നമ്മുടെ ചിരിയിലും വേദനയിലും അലിയാനും പിടയാനും പകരം വയ്ക്കാനില്ലാത്ത സ്ഥാനമാണ് അമ്മയ്ക്കുള്ളത്. ഒരു ദിനം പോര, ഒരു യുഗം തന്നെ വേണം ആ സ്നേഹം മനസ്സിലാക്കാൻ, മനസ്സിലാക്കി വരുമ്പോഴേക്കും ഒരുപക്ഷെ, വൈകിപ്പോയെന്നു വരാം. ഈ മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും വേണ്ടി ഞങ്ങൾ ഒരുക്കുന്ന ഒരു കുഞ്ഞു മ്യൂസിക്കൽ ആൽബം ആണ് തായ്മടി," എന്നാണ് ആൽബത്തിന് അണിയറക്കാർ നൽകുന്ന വിവരണം.

കാർത്തിക് എഴുതിയ മനോഹരമായ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് രഘുപതി പൈ ആണ്. രാമാനന്ദ് രോഹിത്താണ് ​ഗാനം ആലപിച്ചിരിക്കുന്നത്. പ്രതീഷ് ലാൽ സംവിധാനം ചെയ്തിരിക്കുന്ന ആൽബത്തിൽ സുരേഷ് കൃഷ്ണ, മാധവ് എസ് പ്രഭു, പ്രജില, സൂരജ് പ്രഭു, ലാൽ, നിസാം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios