സ്റ്റൈലിഷ് സ്റ്റെപ്സുമായി ദീപ്തി സതി; 'താനാരാ'യിലെ വീഡിയോ സോംഗ് എത്തി
ഹരിദാസ് ആണ് ചിത്രത്തിന്റെ സംവിധാനം
റാഫി തിരക്കഥ എഴുതി ഓഗസ്റ്റ് 9 ന് തിയറ്ററുകളിൽ എത്തുന്ന പുതിയ ചിത്രമാണ് 'താനാരാ'. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് എന്നിവർ ഒന്നിക്കുന്ന ഒരു ഫുൾ ഫൺ പാക്കേജ് ചിത്രമാണ് 'താനാരാ'. ഇപ്പോഴിതാ പോസ്റ്റർ മുതൽ ആദ്യ ഗാനം വരെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ കവർന്ന 'താനാരാ'യിലെ രണ്ടാമത്തെ ഗാനമായ 'സോനാ ലഡ്കി' പുറത്തിറങ്ങിയിരിക്കുകയാണ്. നടി മഞ്ജു വാര്യർ ആണ് ഗാനം റിലീസ് ചെയ്തത്. ബി കെ ഹരിനാരായണൻ കുറിച്ച വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്. പ്രിയ നായർ, ഗോപി സുന്ദർ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദീപ്തി സതിയുടെ നൃത്തച്ചുവടുകളാണ് വീഡിയോയുടെ ഹൈലൈറ്റ്. നേരത്തെ പുറത്തിറങ്ങി 'താനാരാ' എന്ന ഗാനവും പ്രേക്ഷകർക്കിടയിൽ ഹിറ്റായിരുന്നു. തിയറ്റർ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുറത്തിറങ്ങിയ രണ്ടാം ഗാനവും ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്.
ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ഹരിദാസ് ആണ് 'താനാരാ' ഒരുക്കിയിരിക്കുന്നത്. ഒരു മോഷ്ടാവിന്റേയും ഒരു യുവരാഷ്ട്രീയക്കാരന്റെയും ജീവിതത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കി, ഒരു മുഴുനീള കോമഡി എന്റർടൈനർ ആയി എത്തുന്ന 'താനാരാ' നിർമ്മിച്ചിരിക്കുന്നത് വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ്. കോ പ്രൊഡ്യൂസർ: സുജ മത്തായി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്: കെ.ആർ. ജയകുമാർ, ബിജു എം.പി, എന്നിവരാണ്.
ഛായാഗ്രഹണം: വിഷ്ണു നാരായണൻ. എഡിറ്റിംഗ് - വി സാജൻ. ഗാനരചന: ബി.കെ. ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പോഡുത്താസ്, കോ ഡയറക്ടർ: ഋഷി ഹരിദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിയാസ് ബഷീർ, രാജീവ് ഷെട്ടി, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റിൽസ്: മോഹൻ സുരഭി, ഡിസൈൻ: ഫോറെസ്റ്റ് ഓൾ വേദർ, പി.ആർ.ഒ: വാഴൂർ ജോസ്, നിയാസ് നൗഷാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ. ഗുഡ്വിൽ എന്റർടൈൻമെൻറ്സും വൺ ഡേ ഫിലിംസും ചേർന്നു ചിത്രം തീയറ്ററുകളിൽ എത്തിക്കും.
ALSO READ : വിദ്യാസാഗറിന്റെ മാന്ത്രിക സംഗീതം; ദേവദൂതനിലെ 'എന്തരോ മഹാനുഭാവുലു' വീണ്ടും