സംഗീതം നവനീത്; 'സ്വച്ഛന്ദമൃത്യു'വിലെ ഗാനമെത്തി
ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം
ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വച്ഛന്ദമൃത്യു. ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ജോബി തരകൻ എഴുതിയ വരികൾക്ക് നവനീത് സംഗീതം പകർന്ന് ഗൗരി ലക്ഷ്മി ആലപിച്ച കുറുമണിക്കുരുവി പാടുന്ന കുരുന്നു ചേലുള്ളോരീണം എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ജയകുമാർ, കോട്ടയം സോമരാജ്, ഡോ. സൈനുദ്ദീൻ പട്ടാഴി, ഖുറേഷി ആലപ്പുഴ, അഷ്റഫ്, നജ്മുദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവ്വഹിക്കുന്നു. സുധിന്‍ലാൽ നജ്മുദ്ദീൻ, ഷാൻ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതുന്നു. ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ സംഗീതം പകരുന്നു.
എഡിറ്റർ ഷിനോ ഷാബി, പ്രൊഡക്ഷൻ കൺട്രോളർ ദീപു എസ് കുമാർ, കല സാബു എം രാമൻ, മേക്കപ്പ് അശ്വതി, വസ്ത്രാലങ്കാരം വിനു ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു കലഞ്ഞൂർ, സ്റ്റിൽസ് ശ്യാം ജിത്തു, ഡിസൈൻ സൂരജ് സുരൻ, പി ആർ ഒ- എ എസ് ദിനേശ്.
ALSO READ : സംവിധാനം എസ് വിപിന്‍; 'വ്യസനസമ്മേതം ബന്ധുമിത്രാദികൾ' പൂർത്തിയായി