ഇംഗ്ലിഷ് ആൽബത്തിൽ ഗായകനായി ടിനി ടോം; വീഡിയോ കാണാം.
നിധിൻ അനിൽ വരികളൊരുക്കിയ പാട്ടിനു കിഷൻ മോഹനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്
ടിനി ടോം നായകനായും ഗായകനായും എത്തിയ ഇംഗ്ലിഷ് മ്യൂസിക് ആൽബം ശ്രദ്ധേയമാവുന്നു. 'the suspire' എന്ന ഗാനമാണ് ടിനിയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയിരിക്കുന്നത്. നിധിൻ അനിൽ വരികളൊരുക്കിയ പാട്ടിനു കിഷൻ മോഹനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അച്ചു ആണ് സംവിധായകൻ. സ്റ്റൈലിഷ് ലുക്കിലാണ് ടിനി ടോം ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.
മലയാളത്തിലെ യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ ആൻസൻ പോളും മ്യൂസിക് ആൽബത്തിലുണ്ട്. വ്യത്യസ്തമായ രീതിയിലാണ് പാട്ടൊരുക്കിയിരിക്കുന്നതെന്നും കേരളത്തിലധികമാരും ഇത്തരത്തിലൊരു വിഡിയോ ചെയ്തിട്ടില്ലെന്നും അണിയറപ്രവർത്തകർ പറഞ്ഞു. ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.