സ്വപ്‍ന സിംഫണിയുമായി സ്റ്റീഫന്‍ ദേവസ്സി; റെക്കോര്‍ഡിംഗ് ലോകപ്രശസ്‍തമായ അബ്ബേ റോഡ് സ്റ്റുഡിയോസില്‍

പേര് സൂചിപ്പിക്കുന്നത് പോലെ സംഗീതത്തിലൂടെ ലോകത്തെ ഒന്നിപ്പിക്കുക എന്ന ആശയമാണ് ഈ സിംഫണിയിലൂടെ സ്റ്റീഫന്‍ പ്രകാശിപ്പിക്കുന്നത്
 

stephen devassy records his dream symphony ekta at abbey road studios london nsn

ഏറെക്കാലമായി മനസില്‍ കൊണ്ടുനടന്ന ഒരു സ്വപ്‍നസാക്ഷാത്‍കാരത്തിന്‍റെ വഴിയിലാണ് സംഗീത സംവിധായകനും കീബോര്‍ഡിസ്റ്റുമായ സ്റ്റീഫന്‍ ദേവസ്സി. ഏക്ത എന്ന് പേരിട്ടിരിക്കുന്ന സ്റ്റീഫന്‍റെ സ്വപ്‍ന സിംഫണിയുടെ റെക്കോര്‍ഡിംഗ് ലണ്ടനിലെ ലോകപ്രശസ്തമായ അബ്ബേ റോഡ് സ്റ്റുഡിയോസില്‍ നടന്നു. സംസ്കൃതത്തിലെ പാട്ടുകള്‍ പാശ്ചാത്യരൂപത്തില്‍ അവതരിപ്പിക്കുന്ന സിഫണിയാണ് ഏക്ത. പേര് സൂചിപ്പിക്കുന്നത് പോലെ സംഗീതത്തിലൂടെ ലോകത്തെ ഒന്നിപ്പിക്കുക എന്ന ആശയമാണ് ഈ സിംഫണിയിലൂടെ സ്റ്റീഫന്‍ പ്രകാശിപ്പിക്കുന്നത്.

1931 ല്‍ ആരംഭിച്ച അബ്ബേ റോഡ് സ്റ്റുഡിയോസ് ലോകമാകെയുള്ള പാശ്ചാത്യ സംഗീതപ്രേമികള്‍ക്ക് സുപരിചിതമാണ്. 
മൈക്കിൽ ജാക്സൻ മുതല്‌‍‍ ജസ്റ്റിൻ ബീബർ വരെ പല തലമുറകളിലെ പ്രശസ്തരുടെ പാട്ടുകള്‍ റെക്കോർഡ് ചെയ്ത സ്റ്റുഡിയോ ആണിത്. കൂടാതെ ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളുടെ റെക്കോര്‍ഡിംഗും ഇവിടെ നടന്നിട്ടുണ്ട്. ലോർഡ് ഓഫ് ദി റിങ്സ്, സ്‌പൈഡർമാൻ തുടങ്ങിയ ചിത്രങ്ങളുടെയൊക്കെ റെക്കോര്‍ഡിംഗ് ഇവിടെ ആയിരുന്നു. സ്‌പൈഡർമാന്‍ സിനിമയുടെ റെക്കോര്‍ഡിംഗ് നിര്‍വ്വഹിച്ച ലൂയിസ് ജോൺസ് ആണ് സ്റ്റീഫന്റെ സിംഫണിയും മിക്സ് ചെയ്തത്. അതേസമയം ഏക്ത നവംബറിൽ പുറത്തിറക്കാനാണ് സ്റ്റീഫന്‍ ദേവസ്സിയുടെ പദ്ധതി.

stephen devassy records his dream symphony ekta at abbey road studios london nsn

 

ഈയിടെ അവസാനിച്ച ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 5 ഫിനാലെയില്‍ സര്‍പ്രൈസ് അതിഥിയായി സ്റ്റീഫന്‍ ദേവസ്സി എത്തിയിരുന്നു. ഫിനാലെ വേദിയില്‍ സംഗീത പരിപാടി അവതരിപ്പിച്ചത് കൂടാതെ അവസാന എവിക്ഷനിലെ നാടകീയതയില്‍ സ്റ്റീഫനെയും ബിഗ് ബോസ് പങ്കാളി ആക്കിയിരുന്നു.

ALSO READ : 'സീരിയല്‍ തിരക്കഥാകൃത്ത്' ആയി അഖില്‍ മാരാര്‍; 'ഉദയനാണ് താരം' സ്റ്റൈലില്‍ ആദ്യ പരസ്യം: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios