കുട്ടിപ്പാട്ടുകൂട്ടം വീണ്ടും എത്തുന്നു; സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3ക്ക് ഇന്ന് കൊടിയേറ്റം

ഒക്ടോബര്‍ 31 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നാണ് ഷോ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക.

star singer junior season 3 launching episode today on asianet

കുട്ടി ​ഗായകരുടെ മിന്നും പ്രകടനവുമായി സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 വരുന്നു. ഉദ്ഘാടന എപ്പിസോഡ് ഇന്ന് വൈകിട്ട് ഏഴ് മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും. ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത ഗായിക സുജാത മോഹൻ, ഹരിചരൻ, ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ, ചലച്ചിത്രതാരം ഐശ്വര്യ ലക്ഷ്മി, വിധികർത്താക്കളായ സ്റ്റീഫൻ ദേവസ്സി, സിതാര, മഞ്ജരി, കൈലാസ് മേനോൻ, ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.

സ്റ്റീഫൻ ദേവസിയും മകൻ ഷോണും ചേർന്നുള്ള സം​ഗീത വിരുന്നും നടി സ്വാസികയുടെ നൃത്തവും പരിപാടിക്ക് മിഴിവേകും. 4 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഈ റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളായി എത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 18 പേരാണ് സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 ന്‍റെ വേദിയിൽ മാറ്റുരയ്ക്കാൻ ഒരുങ്ങുന്നത്. 

ഗായകരായ സിതാര, മഞ്ജരി, സംഗീത സംവിധായകരായ സ്റ്റീഫൻ ദേവസ്സി, കൈലാസ് മേനോൻ എന്നിവരാണ് വിധി കർത്താക്കൾ. കൂടാതെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ചലച്ചിത്ര താരങ്ങളായ നിഖില വിമൽ, ഗായിക  നിത്യ മാമൻ തുടങ്ങി മറ്റു നിരവധി പ്രമുഖരും ഈ വേദിയിൽ എത്തും. ജുവൽ മേരിയും ബിഗ് ബോസ് ഫെയിം കുട്ടി അഖിലുമാണ് അവതാരകരായി എത്തുന്നത്. ഒക്ടോബര്‍ 31 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നാണ് ഷോ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക.

അടുത്തിടെ സമാപിച്ച സ്റ്റാർ സിംഗറിന്റെ എട്ടാമത് സീസണിൽ റിതു കൃഷ്‍ണയാണ് വിജയി ആയത്. ജൂണില്‍ നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻഡ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ വാനമ്പാടികളായ കെ എസ് ചിത്രയും ശ്രേയാഘോഷാലും ചേർന്നാണ് വിജയിക്ക് ട്രോഫി സമ്മാനിച്ചത്. 

'ബിലാൽ' 2023ൽ ? ഭൂരിഭാഗം രം​ഗങ്ങളും ചിത്രീകരിക്കുന്നത് വിദേശത്ത്

Latest Videos
Follow Us:
Download App:
  • android
  • ios