പാല്‍നിലാവിലെ പവനിതള്‍ പൂക്കള്‍ പോലെ, ചേതോഹരം പാട്ടിന്‍റെ ഈ താരാപഥം..!
ഇതാ എസ്‍ പി ബിയുടെ ശബ്‍ദം മലയാളത്തിനു സമ്മാനിച്ച ചില സുന്ദരഗാനങ്ങള്‍
118 ഓളം മലയാള ഗാനങ്ങള്‍ക്കാണ് എസ്‍ പി ബാലസുബ്രഹ്‍മണ്യം ശബ്‍ദം നല്‍കിയത്. 1964ല്‍ ജി ദേവരാജന്‍റെ സംഗീതത്തില്‍ കടല്‍പ്പാലം എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം മലയാളികളുടെ നെഞ്ചില്‍ ചേക്കേറിയത്. വയലാറായിരുന്നു ഗാനരചന. 2018ല്‍ എം ജയചന്ദ്രന്‍ ഈണമിട്ട കിണര്‍ ആയിരുന്നു അവസാന ചിത്രം. ബി കെ ഹരിനാരായണനും പളനിഭാരതിയും ചേര്‍ന്നെഴുതി അയ്യ സ്വാമി എന്ന പാട്ട് ഈ ചിത്രത്തിനു വേണ്ടി യേശുദാസിനൊപ്പം പാടി. ഇതാ എസ്‍ പി ബിയുടെ ശബ്‍ദം മലയാളത്തിനു സമ്മാനിച്ച ചില സുന്ദരഗാനങ്ങള്‍
സ്വര്‍ണ്ണ മീനിന്‍റെ ചേലൊത്ത
സര്‍പ്പം 1979
ബിച്ചു തിരുമല, കെ ജെ ജോയി
മഞ്ഞേ വാ മധുവിധു വേള
തുഷാരം 1981
ശ്യാം, യൂസഫലി കേച്ചേരി
തൂമഞ്ഞിന്‍
ന്യൂഡല്‍ഹി 1987
ഷിബു ചക്രവര്‍ത്തി, ശ്യാം
കളിക്കളം
റാംജിറാവു സ്‍പീക്കിംഗ്
എസ് ബാലകൃഷ്ണൻ, ബിച്ചുതിരുമല
ദില്‍ ഹേ
ഇന്ദ്രജാലം 1990
എസ് പി വെങ്കിടേഷ്, പി ബി ശ്രീനിവാസ്
ഓ പ്രിയേ പ്രിയേ..
ഗീതാജ്ഞലി 1990
അന്തിക്കാട് മണി, ഇളയരാജ
ഊട്ടിപ്പട്ടണം ഊട്ടിപ്പട്ടണം
കിലുക്കം 1991
ബിച്ചു തിരുമല, എസ് പി വെങ്കിടേഷ്
താരാപഥം
അനശ്വരം 1991
പി കെ ഗോപി, ഇളയരാജ
പാല്‍നിലാവിലെ
ബട്ടര്‍ഫ്ലൈസ് 1993
കെ ജയകുമാര്‍, രവീന്ദ്രന്‍
കാക്കാലക്കണ്ണമ്മാ
ഒരു യാത്രാമൊഴി 1997
ഗിരീഷ് പുത്തഞ്ചേരി, ഇളയരാജ