Kaarthik Shankar : കാർത്തിക് ശങ്കറിന്റെ തെലുങ്ക് ചിത്രം; ആദ്യ ഗാനം പുറത്ത്, സംഗീതം മണി ശർമ്മ
തെലുങ്ക് ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ ബാനറിൽ മകൾ കോടി ദിവ്യയാണ് നിർമാണം. യുവതാരം കിരണ്‍ അബ്ബവാരം നായകനായെത്തുന്ന ചിത്രത്തിൽ സഞ്ജന ആനന്ദ് ആണ് നായിക.
ഷോര്‍ട്ട് ഫിലിമുകളിലൂടെയും(Short Film) വെബ് സീരീസുകളിലൂടെയും(web series) മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് കാര്‍ത്തിക് ശങ്കര്‍(Kaarthik Shankar). കാർത്തിക് തെലുങ്കിൽ ആദ്യമായി സിനിമ(Cinema) സംവിധാനം(Direction) ചെയ്യുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. 'നേനു മീക്കു ബാഗാ കാവാല്‍സിന വാട്നി' എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ലോയർ പാപ്പ എന്ന ഗാനം ഒരു താരംഗമാകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. വിജയ് ചിത്രങ്ങളായ പോക്കിരി, ഷാജഹാന്‍, സുറ തുടങ്ങി തമിഴിലും തെലുങ്കിലുമായി ഒട്ടനവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള മണി ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. തെലുങ്ക് യുവഗായകന്‍ റാം മിരിയാല ആണ് ആലാപനം. ചിത്രത്തിൽ ആറ് പാട്ടുകളുണ്ട്. രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം ആർആർആറിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയ ടി സീരീസിന് തന്നെയാണ് ഈ ചിത്രത്തിന്‍റെയും ഓഡിയോ റൈറ്റ്സ്.
തെലുങ്ക് ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ ബാനറിൽ മകൾ കോടി ദിവ്യയാണ് നിർമാണം. തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം നായകനായെത്തുന്ന ചിത്രത്തിൽ സഞ്ജന ആനന്ദ് ആണ് നായിക. മലയാളത്തിൽ സിനിമ സംവിധാനം ചെയ്യാൻ ചർച്ചകൾ നടക്കുന്നതിനിടെയാണ് കാർത്തിക് ശങ്കറിന് തെലുങ്കിൽ നിന്ന് അവസരം ലഭിക്കുന്നത്. ചിത്രം ഈ വർഷം അവസാനത്തോടെ തീയറ്ററുകളില്‍ എത്തും.
ആടുജീവിതത്തിന് ശേഷം 'എമ്പുരാൻ'; മോഹൻലാൽ ചിത്രം അടുത്ത വർഷമെന്ന് പൃഥ്വിരാജ്
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ(Empuraan Movie). പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുണ്ട്. ആരാധകർക്കിടയിൽ എമ്പുരാൻ ചർച്ചാവിഷയം ആകുന്നുണ്ടെങ്കിലും എന്നാകും ചിത്രീകരണം ആരംഭിക്കുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങനെ കുറിച്ച് സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യമാകും ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വി പറഞ്ഞു. എമ്പുരാന്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഏയ് അല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ജനഗണമന എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പൃഥ്വി ഇക്കാര്യം പറഞ്ഞത്. ആടുജീവിതത്തിന് ശേഷം കമ്മിറ്റ് ആയിട്ടുള്ള ഒത്തിരി ചിത്രങ്ങളുണ്ടെന്നും അതിൽ ഏറ്റവും പ്രാധാന്യം എമ്പുരാനാണെന്നും പൃഥ്വി പറയുന്നു.
എമ്പുരാനില്‍ ദുല്‍ഖറും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിന് അത് എമ്പുരാന്‍ ഇറങ്ങുമ്പോള്‍ കാണാമല്ലോ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും പൃഥ്വി മനസ്സ് തുറന്നിരുന്നു. ‘ദുല്‍ഖറും ഞാനുമായി സിനിമാ സംബന്ധമായി ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ഞങ്ങള്‍ കണ്ടിട്ടുള്ളതും ഒരുമിച്ച് സമയം ചിലവഴിച്ചിട്ടുള്ളതും ഒന്നും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ല. സിനിമാ സംബന്ധമായ ഒരു മീറ്റിങ് ഉണ്ടാവുമ്പോഴേ അതിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുള്ളൂ. ഇപ്പോള്‍ ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്. ഞങ്ങള്‍ രണ്ട് പേരും സിനിമാ നടന്മാരാണ് നിര്‍മാതാക്കളാണ് എന്നുള്ളതിനപ്പുറത്തേക്ക് ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്. ദുല്‍ഖറാണെങ്കിലും അമലാണെങ്കിലും മറിയമാണെങ്കിലുമൊക്കെ. അല്ലാതെ സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല,’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.