'കഠിനാധ്വാനം, ഉറക്കമില്ലാത്ത രാത്രികൾ, മേക്കപ്പിന്റെയും വിയർപ്പിന്റെയും ഗന്ധം'; സിത്താര പറയുന്നു
ഓരോ സമ്മാനത്തിനും പിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനം ഉണ്ടെന്ന് വീഡിയോയ്ക്കൊപ്പം സിത്താര കുറിച്ചു.
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ(Sithara Krishnakumar). മനോഹരമായ സിത്താരയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയ ഓരോ ഗാനവും സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു പോസ്റ്റാണ് വൈറലാകുന്നത്. കലാജീവിതത്തിൽ നേടിയ സമ്മാനങ്ങൾ പരിചയപ്പെടുത്തുന്നതാണ് സിത്താരയുടെ പോസ്റ്റ്. ഓരോ സമ്മാനത്തിനും പിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനം ഉണ്ടെന്ന് വീഡിയോയ്ക്കൊപ്പം സിത്താര കുറിച്ചു.
സിത്താരയുടെ വാക്കുകൾ
എന്റെ പഠനകാലം മുതലുള്ളതാണ് ഈ സമ്മാനങ്ങൾ. ഞാൻ ഏറ്റവും കൂടുതൽ വിലമതിക്കുന്ന കാലം. അഭിമാനിക്കുന്ന കാലം. അനുഗ്രഹീതമായ കുട്ടിക്കാലെ. ഓരോ സമ്മാനത്തിനും കുറച്ചു വർഷങ്ങളുടെയല്ല, ദശാബ്ദങ്ങളുടെ തന്നെ കഥ പറയാനുണ്ട്. കഠിനാധ്വാരം, ആശങ്കകൾ നിറഞ്ഞ ബാക്സ്റ്റേജ് അനുഭവം, ഉറക്കമില്ലാത്ത രാത്രികൾ, മേക്കപ്പിന്റെയും വിയർപ്പിന്റെയും ഗന്ധം, ജയ പരാജയങ്ങൾ എല്ലാറ്റിലുമുപരി എന്റെ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കഥകൾ പറയുകയാണ് ഇവയെല്ലാം. സ്നേഹവും അനുഗ്രഹവുമായി ജീവിതത്തിലേയ്ക്കു കടന്നുവന്നവരാണ് എന്റെ ലോകം മനോഹരമാക്കിയത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് സിത്താരയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്.
ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രപിന്നണി രംഗത്തേക്ക് സിത്താര എത്തുന്നത്. മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാന ഗന്ധർവൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് സിതാര കൃഷ്ണകുമാർ.
Read Also: Bibin Krishna Interview : എന്തുകൊണ്ട് '21 ഗ്രാംസ്' ? സംവിധായകൻ ബിബിൻ കൃഷ്‍ണ പറയുന്നു
ഇനി വൈകില്ല, 'പാപ്പനും' മൈക്കിളും ഉടനെത്തും; പോസ്റ്ററുമായി സുരേഷ് ഗോപി
നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും(Suresh Gopi) സംവിധായകൻ ജോഷിയും(Joshiy) ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പാപ്പൻ(Paappan). ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം റിലീസിനൊരുങ്ങുകയാണ്. ഉടനെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് വിവരം. പുതിയ പോസ്റ്റർ പങ്കുവച്ച് സുരേഷ് ഗോപി തന്നെയാണ് ചിത്രം ഉടനെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.
മൈക്കിൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോകുലും പാപ്പനായി എത്തുന്ന സുരേഷ് ഗോപിയും പുതിയ പോസ്റ്ററിൽ ഉണ്ട്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്. തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബർ 13ന് ആരംഭിച്ചിരുന്നു. പിന്നാലെ ജനുവരിയിൽ ചിത്രീകരണവും പൂർത്തിയാക്കി. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ.