ഗായിക സിത്താര കൃഷ്ണകുമാറിന് യു.എ.ഇ ഗോൾഡൻ വിസ
മലയാളികളുടെ പ്രിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. വേറിട്ട ശബ്ദത്തിലൂടെ മലയാളികൾക്ക് മുന്നിലേക്ക് എത്തിയ സിത്താര ഇതിനോടകം സമ്മാനിച്ചത് ഒട്ടനവധി ഗാനങ്ങളാണ്.
ദുബായ്: പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായികയുമായ സിത്താര കൃഷ്ണ കുമാറിന് യു.എ .ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി ഇ.സി.എച്ച് ഡിജിറ്റൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം വിസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി.
നേരത്തെ മലയാളം ഉൾപ്പെടെ ഇന്ത്യൻ സംഗീതഞ്ജർക്കും, ചലച്ചിത്ര താരങ്ങൾക്കും, സംവിധയകർക്കും, നിർമ്മാതാക്കൾക്കും, ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനയായിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍.
പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
മലയാളികളുടെ പ്രിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. വേറിട്ട ശബ്ദത്തിലൂടെ മലയാളികൾക്ക് മുന്നിലേക്ക് എത്തിയ സിത്താര ഇതിനോടകം സമ്മാനിച്ചത് ഒട്ടനവധി ഗാനങ്ങളാണ്. ടെലിവിഷന്‍ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് സിത്താര ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും സിത്താരയെ തേടി എത്തിയിരുന്നു.
'യങ്സ്റ്റേഴ്സ്' ചിത്രവുമായി ഉണ്ണി മുകുന്ദൻ; 'എന്നും ഒരേയൊരു ഗ്ലാമർ കിംഗ് മമ്മൂക്ക' എന്ന് ആരാധകര്‍
അതേസമയം, മലയാള സിനിമയില്‍ നിന്ന് നിരവധി പേർക്ക് ഗോള്‍ഡന്‍ വിസ നേരത്തെ ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ്, മീന, ദിലീപ് തുടങ്ങിയവർ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.