Singer KK : ബഹുമുഖ ഗായകന്‍, ഗാനത്തിലെ വൈവിദ്ധ്യം; കേള്‍വിക്കാരെ ത്രസിപ്പിച്ച കെകെയുടെ ഗാനങ്ങള്‍
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നീ ഭാഷകളിലെ സിനിമകളിൽ അദ്ദേഹം ഗാനങ്ങൾ പാടിയിട്ടുണ്ട്.
മുംബൈ: അന്തരിച്ച ഗായകന്‍ കെകെ (Singer KK) ശരിക്കും വൈവിദ്ധ്യമായ ഗാനങ്ങളുടെ തെരഞ്ഞെടുപ്പിലൂടെയാണ് ശ്രദ്ധേയനായത്. ഇന്ത്യയിലെ ഒരുവിധം എല്ലാ ഭാഷകളിലും ഇദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ ഗാനങ്ങള്‍ പിറന്നിട്ടുണ്ടെന്ന് പറയാം.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നീ ഭാഷകളിലെ സിനിമകളിൽ അദ്ദേഹം ഗാനങ്ങൾ പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും ബഹുമുഖ ഗായകരിൽ ഒരാളായി കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെകെ കരുതപ്പെടുന്നു.
1994 ല്‍ ഗായകനെന്ന നിലയില്‍ അവസരങ്ങള്‍ക്കായി മുംബൈയിലേക്ക് താമസം മാറ്റിയ കെകെ. അവിടെ നിന്ന് പരസ്യങ്ങളുടെ ജിംഗിള്‍ പാടിയാണ് തന്‍റെ കരിയര്‍ തുടങ്ങിയത്. മൂന്ന് വര്‍ഷത്തോളം 3500 ലേറെ പരസ്യ ജിംഗിളുകള്‍ പാടിയ കെകെയ്ക്ക് സിനിമയില്‍ ആദ്യം അവസരം നല്‍കിയ തമിഴില്‍ എആര്‍ റഹ്മാനാണ്.
https://
കാതല്‍ ദേശം എന്ന ചിത്രത്തില്‍ 'കല്ലൂരി ശാലെ, ഹാലോ ഡോ' എന്നീ ഗാനങ്ങളായിരുന്നു അത്. പിന്നീട് മിന്‍സാര കനവ് എന്ന ചിത്രത്തില്‍ സ്ട്രോബറി കണ്ണെ എന്ന പാട്ടും പാടി. 1999 ല്‍ 'ഹം ദില്‍ ദേ ചുപ്കെ സനം' എന്ന ചിത്രത്തിലെ 'ദഡപ്പ്, ദഡപ്പ്' ആണ് കെകെയെ ബോളിവുഡിലെ എണ്ണപ്പെട്ട ഗായകനാക്കിയത്.
തമിഴ് ഗാനം "അപാഡി പോഡു", ദേവദാസിലെ "ഡോലാ രേ ഡോല" (2002), വോ ലംഹേ (2006) യിലെ "ക്യാ മുജെ പ്യാർ ഹേ" എന്നിവ കെകെയുടെ ജനപ്രിയ ഗാനങ്ങളിൽ ഉൾപ്പെടുന്നു. ഓം ശാന്തി ഓമിലെ (2007) "ആൻഖോൻ മേ തേരി", ബച്ച്‌ന ഏ ഹസീനോയിലെ "ഖുദാ ജെയ്ൻ" (2009), ആഷിഖി 2 (2013) യിലെ "പിയാ ആയേ നാ", ഹാപ്പി ന്യൂ ഇയർ (2014) ൽ നിന്നുള്ള "ഇന്ത്യ വാലെ", " ബജ്രംഗി ഭായ്ജാൻ (2015) എന്നതിൽ നിന്നുള്ള തു ജോ മില"എന്നിവ ഇദ്ദേഹത്തിന്‍റെ ഹിറ്റ് ഗാനങ്ങളാണ്.