ചിത്ര പാടിയ ഗാനം, അവർ പോലും സ്റ്റേജിൽ പാടാൻ മടിക്കുന്ന ഹമ്മിംഗ്, അസാധ്യമായി പാടി കുട്ടി ഗായിക
ശ്രീലങ്ക സ്വദേശിനിയാണ് അശാനി.
കേരളക്കരയുടെ സ്വകാര്യ അഹങ്കാരമാണ് കെ എസ് ചിത്ര. കാലങ്ങളായുള്ള തന്റെ ഗാനസപര്യയയിൽ ഇതിനോടകം പാടി തിർത്തത് ഒട്ടനവധി ഗാനങ്ങൾ. മലയാളത്തിന് പുറമെ ഇതര ഭാഷാചിത്രങ്ങളിലും ചിത്രയുടെ ഗാനങ്ങൾ തിളങ്ങി. പല നടിമാരും ചിത്രയുടെ ശബ്ദമാധുരിയിൽ പാടി അഭിനയിക്കാൻ കൊതിച്ചു. ഇന്നും എന്നും മനുഷ്യന്റെ വ്യത്യസ്ത വികാരങ്ങളിൽ കൂട്ടുകൂടുന്ന ചിത്രയുടെ ഒരു ഹമ്മിംഗ് പാടിയ കുട്ടി ഗായികയുടെ വീഡിയോയാണ് ഇപ്പോൾ വൈറൽ.
ഇന്നും മലയാളികൾ അടക്കം നെഞ്ചേറ്റുന്ന 'അഞ്ജലി..അഞ്ജലി.. പുഷ്പാഞ്ജലി' എന്ന ഗാനമാണ് കുട്ടി ഗായിക പാടുന്നത്. അശാനി എന്നാണ് ഈ ഗായികയുടെ പേര്. തമിഴിലെ ഒരു റിയാലിറ്റി ഷോയിലാണ് അശാനി പാടുന്നത്. പാട്ടിലെ ഹമ്മിംഗ് തനിക്ക് തന്നെ പാടാൻ അല്പം ബുദ്ധിമുട്ടാണെന്ന് അടുത്തിടെ ഐഡിയ സ്റ്റാർ സിങ്ങർ വേദിയിൽ ചിത്ര പറഞ്ഞിരുന്നു. അത്രയും പാടുള്ള നോട്ടുകളാണ് അവയ്ക്ക് ഉള്ളത്. ഈ ഹമ്മിംഗ് അധികം ആരും സ്റ്റേജിലോ റിയാലിറ്റി ഷോയിലോ പാടി കേട്ടിട്ടും ഇല്ല. അശാനി ഇത് പാടിയതും ജഡ്ജസ് ആയ ശ്രീനിവാസ് അടക്കമുള്ളവർ അത്ഭുതത്തോടെയാണ് കേട്ടിരുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേര്‍ അശാനിയെ പ്രകീര്‍ത്തിച്ച് കൊണ്ട് വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.
മമ്മൂട്ടി വിവേകമുള്ള മനുഷ്യൻ, 'ബാന്ദ്ര' റിവ്യു പരിഹാസമല്ല, മിമിക്രിയാണ്: അശ്വന്ത് കോക്ക് പറയുന്നു
1994ല്‍ റിലീസ് ചെയ്ത ഡുയറ്റ് എന്ന തമിഴ് ചിത്രത്തിലെ ഗാനമാണ് 'അഞ്ജലി..അഞ്ജലി.. പുഷ്പാഞ്ജലി'. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയും എസ് പി ബാലസുബ്രഹ്മണ്യവും ചേര്‍ന്നാണ്. 1994ല്‍ റിലീസ് ചെയ്തതാണെങ്കിലും ഇന്നും ഈ പാട്ടിന് ആരാധകര്‍ ഏറെയാണ്. മലയാളികള്‍ ഉള്‍പ്പടെ ഉള്ളവരുടെ പ്ലേ ലിസ്റ്റിലെ ഫേവറേറ്റ് ഗാനം കൂടിയാണിത്.