എസ് പി വെങ്കടേഷ് ഈണമൊരുക്കിയ ഗാനവുമായി 'ചന്ദനചാർത്ത്'

'ചന്ദനചാർത്ത്' എന്ന ആൽബത്തിലെ 'നാരായണാ.. നാരായണാ'എന്ന ഗാനത്തിന് ഈണമിട്ടുകൊണ്ടാണ്  ശ്രീ എസ് പി വെങ്കിടേഷിൻറെ തിരിച്ചു വരവ്. 

S P Venkatesh composes music for Narayana... Narayana... in Chandaracharth

ഭക്തിഗാന ആസ്വാദകർക്കു പുത്തൻ ഉണർവായി മലയാള സിനിമാ സംഗീത ലോകത്തെ അതുല്യ പ്രതിഭ ശ്രീ എസ് പി വെങ്കിടേഷ്  എത്തുന്നു. 26 വര്ഷങ്ങള്ക്കു മുൻപ് തരംഗിണി പുറത്തിറക്കി'തുയിലുണരു'എന്ന ജനപ്രിയ ഗാനത്തിന് ശേഷം കടുങ്ങലൂർ സ്വദേശിയും പ്രവാസിയുമായ ശ്രീ ജീത്തു മോഹൻദാസ് തന്റെ അച്ഛന്റെ പാവന സ്മരണയ്ക്കായ് ആലുവ കടങ്ങല്ലൂർ നരസിംഹ സ്വാമിക്കായി സമർപ്പിക്കുന്ന 'ചന്ദനചാർത്ത്' എന്ന ആൽബത്തിലെ 'നാരായണാ.. നാരായണാ'എന്ന ഗാനത്തിന് ഈണമിട്ടുകൊണ്ടാണ്  തിരിച്ചു വരവ് . 

 

പ്രശസ്ത സംഗീതജ്ഞരായ ഇളയരാജ ,എം എസ് വി, ശ്യാം,എസ് പി വെങ്കിടേഷ് എന്നിവർക്ക് വേണ്ടി തമിഴിൽ ധാരാളം ഗാനങ്ങൾ പാടി ശ്രേദ്ധേയനായ  പ്രഭാകർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിനായി വരികൾ ഒരുക്കിയത് തൃശൂർ സ്വദേശി ജീവൻ ആർ മേനോൻ. ഒമ്പതു മിനിറ്റു ദൈർഖ്യമുള്ള ഈ ഗാനത്തിന്   ദൃശ്യാവിഷ്കാരം നൽകിയതു ബാലു ആർ നായർ ആണ്.  അനിൽ നായർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സൗണ്ട് എഞ്ചിനീയർ പി ജി രാഗേഷ് ഗാനത്തിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നു. 

എസ് പി വെങ്കിടേഷ് ചിട്ടപ്പെടുത്തിയ ഈ ഗാനം കൂടാതെ മറ്റു ആറു ഗാനങ്ങൾ കൂടി ചേരുന്നതാണ്  'ചന്ദനചാർത്ത്' എന്ന സമാഹാരം. സംഗീത സംവിധായകരായ ശരത്, ഉണ്ണി മേനോൻ, വിജേഷ് ഗോപാൽ, ജെയ്‌സൺ ജെ നായർ, സുനിൽ പുരുഷോത്തമൻ എന്നിവർ  ചിട്ടപ്പെടുത്തിയ ഗാനങ്ങൾക്ക് വരികളെഴുതിയത് സന്തോഷ് ഡി കടുങ്ങലൂർ , ജീവൻ ആർ മേനോൻ എന്നിവർ ചേർന്നാണ്. ശരത്, ഉണ്ണിമേനോൻ ശ്രീവത്സൻ ജെ മേനോൻ, ഷബീർ അലി, വിജേഷ് ഗോപാൽ എന്നിവരാണ് മറ്റു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios