ക്രിസ്മസ് ഗാനവുമായി നജിം അർഷാദ് ; അവതരണ മികവിൽ ശ്രദ്ധേയമായി 'രാവിൻ സംഗീതം'
സോളോ വിത്ത് കോഡ് എന്ന ഒരു പുതിയ സംഗീതശാഖ ഈ ക്രിസ്മസ് ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്
ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന ലോകമലയാളികൾക്ക് ക്രിസ്മസ് സമ്മാനമായി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മിസ്റ്റിക് ഗായകസംഘം. ഇന്ത്യൻ സംഗീത ചരിത്രത്തിൽ തന്നെ ആദ്യമായിട്ട് സോളോ വിത്ത് കോഡ് എന്ന ഒരു പുതിയ സംഗീതശാഖ ക്രിസ്മസ് ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് മിസ്റ്റിക്.
ക്ലാസിക്കൽന്റെയും വെസ്റ്റേൺന്റെയും കോമ്പിനേഷനിലൂടെയാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. മിസ്റ്റിക് ഗായക സംഘത്തോടൊപ്പം ഗായകനുമായ നജിം അർഷാദും ഗാനം ആലപിച്ചിരിക്കുന്നു. നിതിൻ നോബിൾ ആണ് ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.സ്മിനു ആണ് ഗാനരചിതാവ്. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പ്രാക്ടീസ് എല്ലാം ഓൺലൈൻ വഴിയാണ് ഗായകസംഘം നടത്തിയത്. അവതരണശൈലി കൊണ്ട് പ്രേക്ഷക ഹൃദയം കവരുകയാണ് മിസ്റ്റിക് ടീം ഒരുക്കിയ 'രാവിൻ സംഗീതം'.