'പ്രണയകാലത്ത് രവീന്ദ്രന്‍ മാസ്റ്റര്‍ എഴുതി കാതില്‍ മൂളിത്തന്ന പാട്ട്'; ഓര്‍ത്തെടുത്ത് പാടി ശോഭ
രവീന്ദ്രൻ മാസ്റ്ററുടെ പാട്ടുകളിൽ നിറഞ്ഞ് ബെംഗളൂരുവിലെ 'തേനും വയമ്പും' സംഗീത നിശ. മലയാളി മറക്കാത്ത ഇരുപത്തഞ്ചോളം രവീന്ദ്ര ഗാനങ്ങൾ കേൾക്കാൻ അദ്ദേഹത്തിന്‍റെ ഭാര്യ ശോഭയുമെത്തിയിരുന്നു.
ബെംഗളൂരു: രവീന്ദ്രൻ മാസ്റ്ററുടെ പാട്ടുകളിൽ നിറഞ്ഞ് ബെംഗളൂരുവിലെ 'തേനും വയമ്പും' സംഗീത നിശ. മലയാളി മറക്കാത്ത ഇരുപത്തഞ്ചോളം രവീന്ദ്ര ഗാനങ്ങൾ കേൾക്കാൻ അദ്ദേഹത്തിന്‍റെ ഭാര്യ ശോഭയുമെത്തിയിരുന്നു.
വീണ്ടും വീണ്ടും കേൾക്കുന്ന, തേനും വയമ്പും തൂകിയ രവീന്ദ്രസംഗീതം കേള്‍ക്കാന്‍ നിരവധിയാളുകള്‍ എത്തി. ബെംഗളൂരു മ്യൂസിക് കഫെയാണ് മാസ്റ്റർക്ക് ആദരമർപ്പിച്ച് ഹിറ്റുപാട്ടുകളുമായെത്തിയത്. രവീന്ദ്രന്‍റെ ഭാര്യ ശോഭയായിരുന്നു മുഖ്യാതിഥി.. ഗായകൻ ബ്രഹ്മാനന്ദന്‍റെ പത്നി ഉഷയുമെത്തിയിരുന്നു.
കെകെ നിഷാദ്, രാകേഷ് ബ്രഹ്മാനന്ദൻ, സൗമ്യ രാമകൃഷ്ണൻ, സംഗീത ശ്രീകാന്ത് എന്നിവരും മ്യൂസിക് കഫെയിലെ ഗായകരുമാണ് ഗാനങ്ങള്‍ ആലപിച്ചത്. പതിനാറുകാരിയായിരിക്കെ രവീന്ദ്രനെഴുതി തനിക്കായി മൂളിത്തന്ന പാട്ട് ഭാര്യ ശോഭ ഓർത്തെടുത്തു പാടിയതും പരിപാടിക്ക് മാറ്റേകി.
"