ഹിറ്റ് ചാര്‍ട്ടില്‍ 'രഞ്ജിതമേ'; 'വരിശി'ലെ ഗാനം ഒറ്റ ദിവസം കേട്ടത് 18 മില്യണ്‍

ബീസ്റ്റിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രം

Ranjithame varisu lyric video got 18.5 million views in 24 hours vijay thaman s

വിജയ് ചിത്രങ്ങളിലെ ഗാനങ്ങള്‍ എപ്പോഴും ആസ്വാദകശ്രദ്ധ നേടാറുണ്ട്. നൃത്തത്തില്‍ തന്‍റേതായ സ്റ്റൈല്‍ പിന്തുടരുന്ന വിജയ്ക്ക് അതിന് അവസരം നല്‍കുന്ന ഗാനം എല്ലാ വിജയ് ചിത്രത്തിലും സംവിധായകര്‍ അവതരിപ്പിക്കാറുണ്ട്. മികച്ച സംഗീതവും ചുവടുവെക്കാന്‍ തോന്നിപ്പിക്കുന്ന ബീറ്റുകളുമൊക്കെയാവുമ്പോള്‍ സംഗതി ഗംഭീരമാവാറാണ് പതിവ്. ആ പതിവ് ഇക്കുറിയും തെറ്റിയില്ല. വിജയ്‍യുടെ അടുത്ത റിലീസ് വരിശിലെ ഇന്നലെ പുറത്തെത്തിയ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരിക്കുകയാണ്.

വിജയ്‍യെ നായകനാക്കി വംശി പൈഡിപ്പള്ളി ഒരുക്കുന്ന വരിശിന്‍റെ സംഗീത സംവിധാനം തമന്‍ എസ് ആണ്. രഞ്ജിതമേ എന്ന് തുടങ്ങുന്ന ഇന്നലെ പുറത്തെത്തിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണെന്ന പ്രത്യേകതയുമുണ്ട്. വിവേകിന്‍റേതാണ് വരികള്‍. യുട്യൂബില്‍ പുറത്തെത്തി ആദ്യ 24 മണിക്കൂറില്‍ 18.5 മില്യണ്‍ കേള്‍വികളാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഒരു ലിറിക് വീഡിയോയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഹിറ്റ് ആണ് ഇത്.

ALSO READ : മൂന്നാം ദിനവും അധിക പ്രദര്‍ശനങ്ങള്‍; ആസിഫ് അലിയുടെ ബോക്സ് ഓഫീസ് തിരിച്ചുവരവായി 'കൂമന്‍'

ബീസ്റ്റിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുകയാണ്. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമാണ് വരിശ്. മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios