മുത്തുവേൽ പാണ്ഡ്യന്റെ വൈകാരിക ലോകം; ബന്ധങ്ങളുടെ ആഴം പറഞ്ഞ് 'ജയിലർ' സോംഗ്
മുത്തുവേൽ പാണ്ഡ്യൻ എന്ന രജനിയുടെ കഥാപാത്രത്തിന്റെ കുടുംബമാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം 'ജയിലറി'ലെ മനോഹര മെലഡി റിലീസ് ചെയ്തു. അച്ഛൻ- മകൻ, പേരക്കുട്ടി- മുത്തച്ഛൻ ബന്ധത്തിന്റെ ആഴം പറയുന്നതാണ് ഗാനം. അനിരുദ്ധിന്റെ സംഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് വിഘ്നേശ് ശിവൻ ആണ്. വിശാൽ മിശ്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുത്തുവേൽ പാണ്ഡ്യൻ എന്ന രജനിയുടെ കഥാപാത്രത്തിന്റെ കുടുംബമാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സമീപകാലത്ത് തമിഴ് സിനിമയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തുന്ന ചിത്രങ്ങളില്‍ ഒന്നാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. ജാക്കി ഷ്രോഫ്, ശിവ രാജ്‍കുമാര്‍, രമ്യ കൃഷ്ണന്‍, തമന്ന, യോഗി ബാബു എന്നിവര്‍ക്കൊപ്പം മോഹന്‍ലാലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാളികളും പ്രതീക്ഷയോടെ ആണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് ജയിലര്‍ സംവിധാനം ചെയ്യുന്നത്. വിജയിയുടെ ബീസ്റ്റിന് ശേഷം നെല്‍സണ്‍ സംവിധാന ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ മാസം പത്തിന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. രജനിയുടെ കരിയറിലെ 169-ാം ചിത്രവുമാണ് ജയിലര്‍. സുനില്‍, മിര്‍ണ മേനോന്‍, വസന്ത് രവി, നാഗ ബാബു, യോഗി ബാബു, ജാഫര്‍ സാദ്ദിഖ്, കിഷോര്‍, ബില്ലി മുരളി, സുഗുന്തന്‍, കരാട്ടെ കാര്‍ത്തി, മിഥുന്‍, അര്‍ഷാദ്, ജി മാരിമുത്തു, നമോ നാരായണ, റിത്വിക്, അനന്ത്, ശരവണന്‍, ഉദയ് മഹേഷ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'ആമിന ഞമ്മള മുത്താണ്..'; തകർത്തഭിനയിച്ച് ബഷീറും മഷൂറയും, കളറായി 'കിളിച്ചുണ്ടൻ മാമ്പഴം' സീൻ
അതേസമയം, രജനികാന്തിന്‍റെ 170മത് ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടിജി ജ്ഞാനവേല്‍ ആണ്. ബിഗ് ബജറ്റ് പ്രൊജക്ടായിരിക്കും എന്നാണ് പുറത്തുവരുന്ന വിവരം. ഫഹദ് ഫാസില്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.