കാണും നാം..; കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി 'ഹം ദേഖേംഗെ'യുടെ മലയാളം വേര്‍ഷനുമായി പുഷ്പവതി
ഷമീന ബീഗമാണ് കവിത മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'ഹം ദേഖേംഗെ' കവിതയുടെ മലയാളം വേര്‍ഷന്‍ ആലപിച്ച് ഗായിക പുഷ്പവതി പൊയ്പാടത്ത്. തന്റെ യൂട്യൂബ് ചാനലില്‍ കര്‍ഷക സമരത്തിന്റെ ചിത്രങ്ങളോടൊപ്പമാണ് പാട്ട് പുഷ്പവതി പങ്കുവച്ചിരിക്കുന്നത്. ഷമീന ബീഗമാണ് കവിത മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.
ഫൈസ് അഹമ്മദ് ഫൈസ് 1979 ലാണ് ഹം ദേഖേംഗെ എന്ന കവിത രചിച്ചത്. 1985ല്‍ ഇഖ്ബാല്‍ ബാനോയാണ് കവിതയ്ക്ക് ശബ്ദം നല്‍കിയത്.
അതേസമയം, വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്ത് എത്തുന്നത്. അഭിനേതാക്കളായ പ്രിയങ്ക ചോപ്ര, സോനം കപുര്‍, കാര്‍ത്തി, പ്രകാശ് രാജ് തുടങ്ങിയവര്‍ പിന്തുണയുമായി എത്തിയിരുന്നു. ഋതേഷ് ദേശ്മുഖ് ഹന്‍സല്‍ മേത്ത, അനുഭവ് സിന്‍ഹ, കമല്‍ഹാസന്‍ എന്നിവരും കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ചിരുന്നു. നേരത്തെ ഡിസംബറിലെ കൊടും തണുപ്പില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി രൂപ ഗായകനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ് സംഭാവന നല്‍കിയിരുന്നു.