Padma Song : കനല്‍ക്കാറ്റിലെങ്ങോ; അനൂപ് മേനോന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പത്മയിലെ ഗാനം

അനൂപ് മേനോന്‍ തന്നെയാണ് നിര്‍മ്മാണം

padma video song Kanalkaattil anoop menon surabhi lakshmi

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പത്മയിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി. കനല്‍ക്കാറ്റില്‍ എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. അനൂപ് മേനോന്‍റെ തന്നെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോൻ തന്നെ നിർമിക്കുന്ന ചിത്രത്തില്‍ അദ്ദേഹമാണ് നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. സുരഭി ലക്ഷ്‍മിയാണ് നായിക.

ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ ടീസർ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. മഹാദേവന്‍ തമ്പി ഛായാഗ്രഹണവും സിയാൻ എഡിറ്റിംഗും നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനർ ബാദുഷ, കലാസംവിധാനം ദുന്‍ദു രഞ്ജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ ജി, ഡിസൈൻ ആന്റണി സ്റ്റീഫന്‍, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്‍റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത്ത് എസ് കോയ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രഞ്ജിത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഇനിയും പ്രദര്‍ശനത്തിനെത്തിയിട്ടില്ല. 

കുവൈറ്റിനു പിന്നാലെ 'ബീസ്റ്റി'ന് പ്രദര്‍ശന വിലക്കുമായി ഖത്തര്‍

വിജയ്‍യുടെ (Vijay) ഈ വാരം തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം ബീസ്റ്റിന് (Beast) വിലക്ക് ഏര്‍പ്പെടുത്തി ഖത്തര്‍. നേരത്തെ കുവൈറ്റും ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചിത്രം മുസ്‍ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്നും പാകിസ്ഥാനെതിരെ ചില സംഭാഷണങ്ങള്‍ ഉണ്ടെന്നും ആരോപിച്ചായിരുന്നു കുവൈറ്റ് അധികൃതര്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഖത്തറിലെ വിലക്കിന്‍റെ കാരണം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ട്രെയ്‍ലര്‍ പുറത്തെത്തിയതിനു പിന്നാലെ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുസ്‍ലിം ലീഗും രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ ഇസ്‍ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു തമിഴ്നാട് മുസ്‍ലിം ലീഗിന്‍റെ ആവശ്യം ഉന്നയിച്ചത്. സംഘടനാ അധ്യക്ഷന്‍ വി എം എസ് മുസ്തഫ തമിഴ്നാട് ആഭ്യന്തര സെക്രട്ടറി എസ് കെ പ്രഭാകറിന് ഇതു സംബന്ധിച്ച് കത്തും നല്‍കിയിരുന്നു. ബീസ്റ്റ് പ്രദര്‍ശനത്തിന് എത്തിയാല്‍ അത് അസാധാരണ സാഹചര്യത്തിലേക്ക് നയിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു. 

ലോകമാകെ വന്‍ സ്ക്രീന്‍ കൗണ്ടോടെ എത്തുന്ന ചിത്രത്തിന്‍റെ കുവൈറ്റിലെ നിരോധനം ബോക്സ് ഓഫീസില്‍ കാര്യമായി പ്രതിഫലിക്കാന്‍ ഇടയില്ല. എന്നാല്‍ ഖത്തറിലെ നിരോധനം നിര്‍മ്മാതാക്കള്‍ക്ക് ആശങ്കയുണര്‍ത്തുന്ന ഒന്നാണ്. കാരണം ജിസിസി എടുത്താല്‍ തമിഴ് ചിത്രങ്ങളുടെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റ് ആണ് ഖത്തര്‍. അതേസമയം ജിസിസിയിലെ മറ്റു മേഖലകളായ യുഎഇ, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ പിജി 15 സര്‍ട്ടിഫിക്കേഷനോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. 15 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് കാണാവുന്ന ചിത്രം എന്നതാണ് ഇത്. അതേസമയം ചിത്രത്തിന്‍റെ സൗദിയിലെ സെന്‍സറിംഗ് ഇന്ന് നടക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios