ഗോവിന്ദ് വസന്തയുടെ മനോഹര സംഗീതം; 'പടവെട്ടി'ലെ മുഴുവന്‍ ഗാനങ്ങളും കേള്‍ക്കാം

ചിത്രത്തിലെ എട്ട് ഗാനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്

padavettu all songs playlist nivin pauly liju krishna

മലയാളത്തില്‍ സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു നിവിന്‍ പോളി നായകനായ പടവെട്ട്. പറഞ്ഞ വിഷയം കൊണ്ടും ഛായാഗ്രഹണവും സംഗീതവും അടക്കമുള്ള ഘടകങ്ങള്‍ കൊണ്ടും മികവ് പുലര്‍ത്തിയ ചിത്രമായിരുന്നു ഇത്. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീത സംവിധാനം ഗോവിന്ദ് വസന്ത ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും അടങ്ങിയ പ്ലേ ലിസ്റ്റ് യുട്യൂബിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. 31.47 മിനിറ്റ് ദൈര്‍ഘ്യത്തില്‍ ചിത്രത്തിലെ എട്ട് ഗാനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.

12 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വലിയൊരു തുകയ്ക്കാണ് വാങ്ങിയത്. സൂര്യ ടിവിക്കാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം. റിലീസിനു മുന്‍പുതന്നെ ചിത്രം 20 കോടിയുടെ പ്രീ ബിസിനസ് നേടി എന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. മാലൂർ എന്ന ഗ്രാമത്തിലെ കർഷക ജീവിതത്തിന്‍റെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തിൽ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നത്. 

ALSO READ : 'കാത്തിരിപ്പ് അവസാനിക്കുന്നു'; 'ഗോള്‍ഡ്' ഡിസംബറില്‍ എത്തുമെന്ന് ബാബുരാജ്

നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്‍റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹിൽ ശർമ്മ കോ പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്‌ക്കർ. ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഛായാഗ്രഹണം ദീപക് ഡി മേനോൻ, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, സംഗീതം ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസർ അഭിജിത്ത് ദേബ്, കലാസംവിധാനം സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, വരികള്‍ അൻവർ അലി, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം  മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ് മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ്.

Latest Videos
Follow Us:
Download App:
  • android
  • ios