ചിങ്ങക്കിളീ ചെല്ലക്കിളീ..; രാജസേനൻ പാടിയ മനോഹര ഓണപ്പാട്ടെത്തി
മ്യൂസിക് ബാങ്ക് യൂട്യൂബ് ചാനലിലൂടെ ഈ ഓണപ്പാട്ട് ആസ്വദിക്കാനാകും.
മലയാളികളുടെ പ്രിയ സംവിധായകൻ രാജസേനൻ വീണ്ടും ഗായകന്റെ റോളിൽ. ഓണപ്പാട്ടുമായിട്ടാണ് ഇത്തവണ രാജസേനൻ എത്തിയിരിക്കുന്നത്. 'ചിങ്ങക്കിളീ ചെല്ലക്കിളീ..' എന്ന ഗാനം രാജസേനന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
രചനയുടെയും സംഗീതത്തിന്റെയും ലാളിത്യം കൊണ്ട് പാട്ട് ശ്രദ്ധേയമാകുകയാണ്. ജോസ് മോത്തയുടെ വരികൾക്ക് സംഗീതം നൽകിയത് കെ എസ് മധുകുമാർ ആണ്. ഷൈജു രാജൻ ആണ് നിർമാണം. പ്രോഗ്രാമിങ് സംഗീത് കൊയിപാട്.സ്റ്റുഡിയോ തരംഗ് ഡിജിറ്റൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മ്യൂസിക് ബാങ്ക് യൂട്യൂബ് ചാനലിലൂടെ ഈ ഓണപ്പാട്ട് ആസ്വദിക്കാനാകും.
അതേസമയം, 'ഞാന്‍ പിന്നെയൊരു ഞാനും' എന്ന സിനിമയാണ് രാജസേനന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. അഞ്ച് വര്‍ഷത്തിന് ശേഷം രാജസേനന്‍ ഒരുക്കിയ ചിത്രം കൂടി ആയിരുന്നു ഇത്. തുളസീധര കൈമള്‍ എന്ന കഥാപാത്രത്തെയും രാജസേനൻ അവതരിപ്പിച്ചു. സുധീർ കരമന,ഇന്ദ്രൻസ്,ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി സ്ത്രീയുടെ വേഷവിധാനത്തില്‍ രാജസേനന്‍ തിയറ്ററുകളില്‍ എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു.
'ഞാൻ മരിച്ചാലും ചേട്ടൻ ജീവനോടെ ഉണ്ടാകണമെന്ന് അദ്ദേഹം ഡോക്ടറോട് പറഞ്ഞു': കരൾ ദാതാവിനെ കുറിച്ച് ബാല
എം ജയചന്ദ്രനാണ് സംഗീതസംവിധാനം. ഗാനരചന ഹരിനാരായണൻ. ഛായാഗ്രഹണം -സാംലാൽ പി തോമസ്, എഡിറ്റർ -വി സാജൻ,സ്ക്രിപ്റ്റ് അസിസ്റ്റന്റ് -പാർവതി നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -പ്രസാദ് യാദവ്, മേക്കപ്പ് -സജി കാട്ടാക്കട, ആർട്ട് -മഹേഷ് ശ്രീധർ, കോസ്റ്റ്യൂം -ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി -ജയൻ ഭരതക്ഷേത്ര, പ്രൊഡക്ഷൻ കൺട്രോളർ -എസ് എൽ പ്രദീപ്, സ്റ്റിൽസ് -കാഞ്ചൻ ടി ആർ, പി ആർ ഓ -മഞ്ജു ഗോപിനാഥ്, ഡിസൈൻസ് -ഐഡന്റ് ടൈറ്റിൽ ലാബ്. നിര്‍മാണം- ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.