ഒമര്‍ ലുലുവിന്റെ അഞ്ചാം ആൽബം; വിനീതിന്റെ ശബ്ദ മധുരിമയിൽ ‘മനസ്സിന്റെ ഉള്ളിൽ നിന്ന്’
നേരത്തെ ഒമർ പുറത്തിറക്കിയ 'ജാനാ മേരെ ജാനാ' എന്ന ആൽബത്തിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.
പുതിയ ആൽബം റിലീസ് ചെയ്ത് സംവിധായകൻ ഒമർ ലുലു. ഈ ജുബൈർ മുഹമ്മദിന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘മനസ്സിന്റെ ഉള്ളിൽ’ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് അബ്ഷർ ആഷിയാണ്. ഈ കൊവിഡ് കാലത്ത് ഒമർ പുറത്തിറക്കുന്ന അഞ്ചാമത്തെ ആൽബമാണിത്.
ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസേഴ്സ് ദമ്പതികളായ ഫാറൂഖ് ഖാൻ, ഹിബ ഫാറൂഖ് എന്നിവരാണ് പുതിയ ആൽബത്തിലെ അഭിനേതാക്കൾ. ‘ഒമർ ലുലു എന്റർടൈൻമന്റ്സ്’ എന്ന യുട്യൂബ് ചാനലിലൂടെയാണ് പുതിയ ആൽബം പുറത്തിറക്കിയത്. ടി.കെ. കുട്ടിയാലി ആണ് ആൽബത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം, എഡിറ്റിംഗ്: മുസമ്മിൽ മൂസ, കാസ്റ്റിംഗ് ഡിറക്ഷന്‍ വിശാഖ് പി.വി, അസോസിയേറ്റ് ഡയറക്ടർസ്: റോമാരിയോ പോൾസൺ, പരീക്കുട്ടി പെരുമ്പാവൂർ, മാർക്കറ്റിംഗ് ഹെയിൻസ്.
നേരത്തെ ഒമർ പുറത്തിറക്കിയ 'ജാനാ മേരെ ജാനാ' എന്ന ആൽബത്തിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ ‘മാണിക്യമലരി’ന് ശേഷം ഒമര്‍ ലുലുവും വിനീത് ശ്രീനിവാസനും വീണ്ടുമൊന്നിച്ച ഗാനം കൂടി ആയിരുന്നു ഇത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona